കോട്ടയം: കൈക്കൂലി കേസിൽ പിടിയിലായ, എംജി സർവ്വകലാശാലയിലെ എം.ബി.എ വിഭാഗം അസിസ്റ്റന്‍റ് സി.ജെ എൽസി നാല് വിദ്യാർത്ഥികളിൽ നിന്ന് കൂടി കൈക്കൂലി വാങ്ങിയതായി വിജിലൻസ് കണ്ടെത്തി. ഇവരെ വിജിലൻസ് ചോദ്യം ചെയ്യും.
എൽസിയുടെ ബാങ്ക് ഇടപാടുകളുടെ വിവരങ്ങളിൽ നിന്നാണ് വിജിലൻസിന് നിർണായക തെളിവുകൾ ലഭിച്ചത്. നാല് വിദ്യാർത്ഥികളിൽ നിന്ന് വിവിധ ഘട്ടങ്ങളിലായാണ് എൽസി പണം വാങ്ങിയത്. ഇവർ 2010 – 14 ബാച്ചിലെ വിദ്യാർത്ഥികൾ ആയിരുന്നു. പല തവണ പരീക്ഷ എഴുതിയിട്ടും ജയിക്കാത്തവരെ നോട്ടമിട്ടാണ് എൽസി അഴിമതി നടത്തിയിരുന്നത്.
വിദ്യാർത്ഥികളുടെ സാമ്പത്തിക ചുറ്റുപാട് മനസ്സിലാക്കി, നിരന്തമുള്ള ഫോൺ സംഭാഷണങ്ങളിലൂടെയാണ് എൽസി പദ്ധതി ആസൂത്രണം ചെയ്തത്. മെഴ്സി ചാൻസിൽ ജയിപ്പിച്ചു തരാമെന്നാണ് എൽസി വിദ്യാർത്ഥികൾക്ക് വാഗ്ദാനം നൽകിയിരുന്നത്. സംഭവത്തിൽ, എൽസിയുടെയും പണം നൽകിയ വിദ്യാർത്ഥികളുടെയും ഫോൺ സംഭാഷണത്തിന്‍റെ വിവരങ്ങൾ വിജിലൻസ് ശേഖരിച്ചു. ഇവരിൽ രണ്ട് വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റുകൾ എൽസിയുടെ കംപ്യൂട്ടർ ലോഗ് ഇന്നിൽ നിന്നും തിരുത്തിയതായി സർവ്വകലാശാല അന്വേഷണ സമിതി കണ്ടെത്തി.
Post Your Comments