Latest NewsNewsIndia

വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ കേന്ദ്രം നടത്തിയ രക്ഷാപ്രവർത്തനങ്ങൾ തിരഞ്ഞടുപ്പില്‍ പ്രതിഫലിക്കും: അമിത് ഷാ

ന്യൂഡൽഹി: യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ കേന്ദ്രസര്‍ക്കാര്‍ നടത്തിയ രക്ഷാപ്രവർത്തനങ്ങൾ തിരഞ്ഞടുപ്പില്‍ പ്രതിഫലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. ജനുവരി മുതൽ തന്നെ സർക്കാർ സാഹചര്യങ്ങൾ നിരീക്ഷിച്ചിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

‘യുക്രൈനിലുള്ള ഇന്ത്യക്കാർക്ക് ഫെബ്രുവരി 15-ന് തന്നെ സർക്കാർ നിര്‍ദേശങ്ങള്‍ നൽകിയിരുന്നു. ഫെബ്രുവരി 24-നാണ് റഷ്യ യുക്രൈനെതിരെ സൈനിക നീക്കം തുടങ്ങിയത്. 13,000ത്തിലധികം പൗരന്മാർ ഇന്ത്യയിൽ തിരിച്ചെത്തി കൂടുതൽ വിമാനങ്ങൾ ഇനിയും വരുന്നു. ഇതെല്ലാം തിരഞ്ഞെടുപ്പിലും ജനങ്ങളിലും നല്ല സ്വാധീനം ചെലുത്തുണ്ട്’- അമിത് ഷാ പറഞ്ഞു.

Read Also  :  ഇനി പാര്‍ട്ടി ഫണ്ട് പിരിവ് ഗൂഗിള്‍ പേ, ഫോണ്‍ പേ വഴിമാത്രമേ നടത്തൂ: ബക്കറ്റൊഴിവാക്കി മുസ്ലിംലീഗ്

ഓപറേഷന്‍ ഗംഗയെ കുറിച്ചും അമിത് ഷാ പ്രതികരിച്ചു.’യുക്രൈന്‍റെ അയല്‍ രാജ്യങ്ങളിലേക്ക് സര്‍ക്കാര്‍ മന്ത്രിമാരെ അയച്ചു. റഷ്യൻ ഭാഷ സംസാരിക്കുന്ന സംഘങ്ങളെയാണ് അയച്ചത്. ഒരു കൺട്രോൾ റൂമും സ്ഥാപിച്ചു. യുക്രൈനില്‍ നിന്ന് മാര്‍ച്ച് 4 വരെ 16,000 പൗരന്മാരെ തിരിച്ചെത്തിച്ചു’-അമിത് ഷാ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button