തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ അധ്യാപികയ്ക്ക് നേരെ നടന്ന അതിക്രമത്തില്‍ ഇടപെടാതിരുന്നതില്‍ ക്ഷമാപണം നടത്തി ബസ് കണ്ടക്ടര്‍ രംഗത്തെത്തി. തുടക്കത്തില്‍ തന്നെ ഇടപെടാതിരുന്നത് തെറ്റായിപ്പോയെന്ന് കണ്ടക്ടര്‍ ജാഫര്‍ പ്രതികരിച്ചു. അക്രമിച്ചു എന്ന് ആരോപിക്കപ്പെടുന്ന ആള് മാപ്പ് പറഞ്ഞ് സീറ്റ് മാറി ഇരുന്നിരുന്നു. അതോടെ, വിഷയം അവസാനിച്ചു എന്ന് കരുതിയാണ് തുടർന്ന് ഇടപെടാതിരുന്നത്. ആദ്യം തന്നെ വിഷയത്തിൽ ഇടപെടാതിരുന്നത് തെറ്റായി പോയി. സംഭവത്തെ ഗൗരവത്തിൽ എടുക്കാതിരുന്നത് തന്റെ തെറ്റാണ്. മയക്കത്തിൽ ആയിരുന്നുവെന്നും, യാത്രക്കാരിക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായും ജാഫര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Also read: വീട്ടുമുറ്റത്തേക്ക് കയറ്റാൻ കഴിയാതെ വഴിയരികിൽ പാർക്ക് ചെയ്ത ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധർ കത്തിച്ചു
അതേസമയം, ബസ് കണ്ടക്ടർക്കെതിരെ നടപടി എടുക്കുമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി. സതീദേവി പ്രതികരിച്ചു. ബസ് ജീവനക്കാർക്കും യാത്രക്കാർക്കും സ്ത്രീ സുരക്ഷയെ കുറിച്ച് ധാരണ ഉണ്ടാകാതിരുന്നത് നിരാശാജനകമാണ്. പരാതിക്കാരിക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും, നീതി ലഭ്യമാക്കുമെന്നും പി. സതീദേവി കോഴിക്കോട് നിന്ന് മാധ്യമങ്ങളോട് പറഞ്ഞു.
രാത്രി യാത്രയ്ക്കിടെയാണ് കെഎസ്ആർടിസി ബസ്സിൽ വച്ച് അധ്യാപിക ലൈംഗികാതിക്രമം നേരിട്ടത്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്സിൽ, തൃശ്ശൂരിന് സമീപത്ത് വെച്ചാണ് സംഭവം നടന്നത്.
Post Your Comments