
കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വെള്ളല്ലൂർ ഊന്നൻകല്ല് വല്ലക്കോട് മംഗലത്തുവീട്ടിൽ ശരത് എൽ. രാജ് (32) ആണ് പിടിയിലായത്. കിളിമാനൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ കാണാനില്ലെന്ന മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണമാരംഭിച്ചത്.
തുടർന്ന്, നാലിന് തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു വെച്ച് യുവാവിനൊപ്പം പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments