
കൊല്ലം: കടയ്ക്കലില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് എക്‌സൈസ് പിടിയിൽ. കുമ്മിള്‍ പാങ്ങലുകാട് സ്വദേശിയായ ആദര്‍ശ് ബാബുവാണ് അറസ്റ്റിലായത്.
260 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഇയാൾ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനവും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്.
കഞ്ചാവ് വ്യാപാരം നടക്കുന്നതായുളള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചടയമംഗലം എക്‌സൈസ് പരിശോധന നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. ചടയമംഗലം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് അനീര്‍ഷായുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments