കൊച്ചി: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ ലൈംഗീകാതിക്രമം ഉണ്ടായെന്ന് പരാതിയുമായി അധ്യാപിക. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസിൽ എറണാകുളത്തിനും തൃശൂരിനും ഇടയിൽ വച്ചാണ് സംഭവം.
സീറ്റിന് പിന്നിൽ ഇരുന്നയാൾ മോശമായി സ്പർശിച്ചു. ഇതേക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ, ഇയാൾ മാപ്പ് പറഞ്ഞ് പിന്നിലെ സീറ്റിലേക്ക് മാറിയിരുന്നു. എന്നാൽ, സംഭവത്തെ കുറിച്ച് കണ്ടക്ടറോട് പറഞ്ഞെങ്കിലും അയാളും മോശമായി പെരുമാറിയെന്ന് അധ്യാപിക പരാതിയിൽ പറയുന്നു.
അധ്യാപികയുടെ നിർബന്ധപ്രകാരം ഹൈവേ പൊലീസിന്റെ വാഹനത്തിന് സമീപം ബസ് നിർത്തുകയായിരുന്നു. തുടർന്ന് പൊലീസ് വിഷയത്തിൽ ഇടപെട്ടുവെന്നും അധ്യാപിക വ്യക്തമാക്കി.
Post Your Comments