ഹരിപ്പാട്: ക്ഷേത്രദർശനത്തിന് പോയ വയോധികയുടെ നാലര പവന്റെ മാല കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. വണ്ടാനം കാട്ടുമ്പുറം വെളിവീട്ടിൽ കോയാമോൻ (ഫിറോസ് -35), പുളിങ്കുന്ന് കായൽപുറം പാലപാത്ര വീട്ടിൽ ബാബുരാജ് (33) എന്നിവരാണ് പൊലീസ് പിടിയിലായത്.
ഫെബ്രുവരി 18 ന് രാവിലെ എട്ട് മണിയോടു കൂടിയാണ് കേസിനാസ്പദമായ സംഭവം. രാമപുരം ഇടശ്ശേരി വീട്ടിൽ കമലമ്മ (70) ചെറുമകനോടൊപ്പം രാമപുരം ക്ഷേത്രത്തിലേക്ക് പോകും വഴി ബൈക്കിലെത്തി കോയമോൻ വിദഗ്ധമായി മാല പൊട്ടിച്ചു കടന്നു കളയുകയായിരുന്നു.
Read Also : ഹോട്ടലിന്‍റെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചുവച്ച് ദൃശ്യങ്ങൾ പകർത്തി : പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ
കായംകുളം ഡി വൈ എസ് പി അലക്സ് ബേബിയുടെ നിർദ്ദേശനുസരണം കരീലകുളങ്ങര സർക്കിൾ ഇൻസ്പെക്ടർ സുധിലാലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണസംഘം, നിരവധി സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ രേഖകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. സംഭവത്തിനുപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.
കരീലകുളങ്ങര സബ് ഇൻസ്പെക്ടർ ഷഫീഖ്, പോലീസ് ഉദ്യോഗസ്ഥരായ ഗിരീഷ് എസ് ആർ, മണിക്കുട്ടൻ, ഇയാസ്, ഷാജഹാൻ, നിഷാദ്, ദീപക്, വിഷ്ണു, അനീഷ്, സജീവ്, അരുൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments