KozhikodeLatest NewsKeralaNattuvarthaNews

ഹോട്ടലിന്‍റെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചുവച്ച് ദൃശ്യങ്ങൾ പകർത്തി : പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ

ഹോട്ടൽ തൊഴിലാളിയായ തുഫൈൽ രാജയാണ് അറസ്റ്റിലായത്

കോഴിക്കോട് : ഹോട്ടലിന്‍റെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചു വച്ച് ദൃശ്യങ്ങൾ പകർത്തിയ പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. ഹോട്ടൽ തൊഴിലാളിയായ തുഫൈൽ രാജയാണ് അറസ്റ്റിലായത്. രാമനാട്ടുകരയിൽ ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

രാമനാട്ടുകര സ്വദേശിനിയായ വീട്ടമ്മയും കുടുംബവും രാമനാട്ടുകര പാരഡൈസ് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു. ശുചിമുറിയിൽ പോയ വീട്ടമ്മ ജനലിനോട് ചേർന്ന് വച്ച നിലയിൽ മൊബൈൽ കണ്ടെത്തിയതിനെ തുടർന്ന്, മൊബൈൽ എടുത്ത് പുറത്തിറങ്ങുകയും ഫറോക്ക് പൊലീസിൽ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന്, പൊലീസെത്തി ഫോണ്‍ കസ്റ്റഡിയിൽ എടുക്കുകയും ഫോണിനുടമയെ കണ്ടെത്തുകയുമായിരുന്നു.

Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ചോളം ഇഡലി

തുടർന്ന്, ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button