ThiruvananthapuramLatest NewsKeralaNattuvarthaNews

വനിതാ പ്രാതിനിധ്യം സംബന്ധിച്ച പരാമർശം സ്ത്രീ വിരുദ്ധതയല്ല, കുസൃതി ചോദ്യത്തിനുള്ള മറുപടി: കോടിയേരി

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയിലെ വനിതാ പ്രാതിനിധ്യം സംബന്ധിച്ച പരാമർശം സ്ത്രീ വിരുദ്ധതയല്ലെന്നും കുസൃതി ചോദ്യത്തിന് നൽകിയ മറുപടിയാണെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചിലർ കാര്യം അറിയാതെയാണ് വനിതാ കമ്മിഷന് പരാതി നൽകിയതെന്നും കമ്മീഷൻ ചോദിച്ചാൽ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പി ജയരാജനെ സംസ്ഥാന സമിതിയിലെടുക്കാത്തത് സംബന്ധിച്ച്, പാർട്ടിയിൽ പറയേണ്ടത് പാർട്ടിയിലാണ് പറയേണ്ടതെന്നും ഫേസ്ബുക്കിൽ പറയുന്നതിൽ പാർട്ടിക്ക് ഉത്തരവാദിത്തമില്ലെന്നും കോടിയേരി പറഞ്ഞു. സിപിഎമ്മിലെ എല്ലാ നേതാക്കളും ജനഹൃദയങ്ങളിൽ ഉണ്ടെന്നും കോടിയേരി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button