Latest NewsIndia

യുക്രൈൻ വിഷയം കോൺഗ്രസ് രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു, രാജ്യം വെല്ലുവിളികൾ നേരിടുമ്പോഴും സ്വാർത്ഥത: മോദി

ജനങ്ങൾ ഒരു പ്രതിസന്ധി നേരിടുകയാണെങ്കിൽ, സാഹചര്യം കൂടുതൽ ഗുരുതരമാക്കാൻ പ്രതിപക്ഷം എല്ലാം ചെയ്യും.

ലഖ്‌നൗ: റഷ്യ- യുക്രൈൻ സംഘർഷത്തെ രാഷ്‌ട്രീയ താത്പര്യത്തിനായി ഉപയോഗിച്ച കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വേച്ഛാധിപതികൾ എല്ലായ്‌പ്പോഴും സ്വന്തം താത്പര്യം സംരക്ഷിക്കാനുള്ള അവസരങ്ങൾ നോക്കി നടക്കുന്നവരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുപി തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പ്രചാരണത്തിനിടെയാണ് മോദി കോൺഗ്രസിനെ കടന്നാക്രമിച്ചത്. ബിജെപിയോടുള്ള അന്ധമായ എതിർപ്പ്, നിഷേധാത്മകത എന്നിവ പ്രതിപക്ഷത്തിൻ്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രമായി മാറിയെന്നും പ്രധാനമന്ത്രി ആരോപിച്ചു.

രാജ്യം വെല്ലുവിളികൾ നേരിടുമ്പോഴും പ്രതിപക്ഷം തങ്ങളുടെ ‘രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക്’ മുൻഗണന നൽകുന്നു. ജനങ്ങൾ ഒരു പ്രതിസന്ധി നേരിടുകയാണെങ്കിൽ, സാഹചര്യം കൂടുതൽ ഗുരുതരമാക്കാൻ പ്രതിപക്ഷം എല്ലാം ചെയ്യും. കോവിഡ് സമയത്തും, ഇപ്പോൾ യുക്രൈൻ പ്രതിസന്ധി സമയത്തും രാജ്യം ഇത് കണ്ടു എന്നും മോദി പറഞ്ഞു. കോവിഡിനെ തുടർന്ന്, കഴിഞ്ഞ രണ്ട് വർഷമായി 80 കോടി പാവങ്ങൾക്ക് കേന്ദ്രസർക്കാർ സൗജന്യ റേഷൻ നൽകിവരികയാണ്.

പാവങ്ങൾക്കായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഈ പദ്ധതിയെ, ലോകരാജ്യങ്ങൾ അത്ഭുതത്തോടെയാണ് കാണുന്നത്. കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ സന്തോഷവാന്മാരായാൽ താനും സന്തോഷവാനാകും. എന്നാൽ, ഇതെല്ലാം കണ്ടില്ലെന്ന് നടിച്ച് കോൺഗ്രസ് വ്യാജപ്രചരണം നടത്തുന്നു എന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button