തിരുവനന്തപുരം: യാത്രകൾ മനോഹരമാക്കാൻ കെഎസ്ആർടിസി പുതുതായി വാങ്ങുന്ന വോള്‍വോ സ്ലീപ്പര്‍ ബസുകളുടെ ആദ്യ ബാച്ച് തലസ്ഥാന നഗരിയില്‍ എത്തിച്ചു. ലക്ഷ്വറി വോള്‍വോ ബസ്സുകളുടെ സംസ്ഥാനത്തെ തന്നെ ആദ്യത്തെ ബസ്സാണ് ഇപ്പോൾ എത്തിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിർമ്മിച്ച ഇവൻ അത്യാധുനിക സൗകര്യങ്ങളോട് കൂടിയതാണ്.
ദീര്‍ഘദൂര സര്‍വീസുകള്‍ക്കായിട്ടാണ് കെഎസ്ആർടിസി ഈ ബസ്സുകൾ എത്തിച്ചിരിക്കുന്നത്. വോള്‍വോ ബി11 ആര്‍ ഷാസി ആണ് നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതാദ്യമായാണ് കോര്‍പ്പറേഷന്‍ സ്ലീപ്പര്‍ ബസുകള്‍ വാങ്ങുന്നത്. തിരുവനന്തപുരം ആനയറയിലുള്ള സിഫ്‌റ്റിന്റെ ആസ്ഥാനത്താണ് ആദ്യ ബാച്ച് ബസുകള്‍ എത്തിച്ചത്.
കാര്യം ബസ്സുകൾ റിച്ചാണെങ്കിലും, ഓടിക്കുന്ന ഡ്രൈവർമാർക്ക് വലിയ നിബന്ധനകളാണ് ഡിപ്പോ നിർദേശിച്ചിരിക്കുന്നത്. ബസ്സ് എവിടെയെങ്കിലും തട്ടുകയോ മുട്ടുകയോ ചെയ്താൽ ജോലി തെറിക്കാൻ വരെ സാധ്യതയുണ്ടെന്നാണ് നിബന്ധന.
Post Your Comments