Latest NewsKeralaNattuvarthaNewsIndia

വരാനിരിക്കുന്നത് സ്വരാജ് റിയാസ് കോമ്പോ, റിയാസ് മുഖ്യനും സ്വരാജ് പാർട്ടി സെക്രട്ടറിയും: അണികളുടെ കിനാശ്ശേരി

പിണറായി വിജയന് ശേഷം മുഖ്യനാവാൻ കോടിയേരിയേക്കാൾ യോഗ്യൻ വേറെയില്ലെന്നാണ് അണികളുടെ കണ്ടെത്തൽ

കൊച്ചിയിലെ പാർട്ടി സമ്മേളനം അവസാനിക്കുമ്പോൾ, അണികൾക്കിടയിൽ ചില സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉടലെടുക്കുകയാണ്. അതിലൊന്ന് കോടിയേരിയുടെ മുഖ്യമന്ത്രി പദവിയിലേക്കുള്ള കൊടിയേറ്റമാണ്. നിലവിൽ, പാർട്ടിയിലെ ഏറ്റവും പരമപ്രധാന സ്ഥാനം വഹിക്കുന്നയാളും, വർഷങ്ങളുടെ പ്രവർത്തി പരിചയവും കോടിയേരിയെ അതിന് സഹായിക്കും. പിണറായി വിജയന് ശേഷം മുഖ്യനാവാൻ കോടിയേരിയേക്കാൾ യോഗ്യൻ വേറെയില്ലെന്നാണ് അണികളുടെ കണ്ടെത്തൽ.

Also Read:കീവിൽ നിന്ന് പൂര്‍ണഗര്‍ഭിണിയായ ഭാര്യക്കൊപ്പം തിരിച്ചെത്തിയ മലയാളി പറയുന്നു, ‘കുഞ്ഞിന്റെ പേര് ഗംഗ’

വിഭാഗീയത ഇല്ലാത്തവിധം ഇപ്പോൾ തന്നെ വരും കാല നേതൃത്വങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ പറയാതെ പരിചയപ്പെടുത്തിത്തരുന്നുണ്ട്. എം സ്വരാജിന്റെ പാർട്ടി സെക്രട്ടറിയിലേക്കുള്ള സ്ഥാനക്കയറ്റമാണ് അതിൽ ഒന്ന്. കോടിയേരിയ്ക്ക് ശേഷം പാർട്ടി സെക്രട്ടറിയായി സ്വരാജിനെ നിയമിക്കണമെന്നാണ് പാർട്ടിയിലെ ഭൂരിഭാഗം പേരുടെയും അഭിപ്രായം. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ നിലവിലെ സ്ഥിതിയിൽ ഏറ്റവും ജനസമ്മതനായ നേതാവ് എം സ്വരാജ് തന്നെയാണ്.

പ്രവർത്തന മികവും, യുവജനങ്ങൾക്കിടയിലെ സ്വീകാര്യതയും കോടിയേരിയ്ക്ക് ശേഷം മുഹമ്മദ്‌ റിയാസിനെ മുഖ്യമന്ത്രിയാക്കാൻ കാരണമാകുമെന്ന് അണികൾ പ്രതീക്ഷ പുലർത്തുന്നു. എന്നാൽ, 2018ലെ തൃശൂര്‍ സമ്മേളനത്തില്‍ മാത്രം സംസ്ഥാന കമ്മിറ്റി അംഗമായ മന്ത്രി പി.എ.മുഹമ്മദ് റിയാസിനു ലഭിച്ച പ്രമോഷന്‍ അപ്രതീക്ഷിതമായിരുന്നു. പൊതുമരാമത്ത് രംഗത്ത് പുതിയ ചരിത്രം സൃഷ്ടിക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോൾ മന്ത്രി മുഹമ്മദ്‌ റിയാസ്. വരാനിരിക്കുന്ന മുഖ്യമന്ത്രി പദവിയിൽ അദ്ദേഹത്തിന് കണ്ണുണ്ടോ എന്നറിയില്ലെങ്കിലും അണികളുടെ കിനാശ്ശേരിയിൽ അങ്ങനെയൊരു സംഭവം നടക്കാനുണ്ട്.

അതേസമയം, പി ജയരാജനെ കമ്മറ്റിയിൽ നിന്ന് മാറ്റിയതിൽ അണികൾക്ക് വലിയ നിരാശയും പ്രതിഷേധവുമുണ്ട്. ആർഎസ്എസ്സിനോട് ഒരിക്കലും മൃദു സമീപനം കൊണ്ട് നടക്കാത്തതാണ് പി ജയരാജനെ പുറത്താക്കാൻ കാരണമെന്നും അണികൾ അഭിപ്രായപ്പെടുന്നു. ജി സുധാകരന്റെ ഒന്നും മിണ്ടാതെയുള്ള മടങ്ങിപ്പോകും, കമ്മറ്റിയിയിലെ സ്ത്രീ സാന്നിധ്യം ഇല്ലായ്മയും വരും കാലങ്ങളിലും പാർട്ടിയിൽ ചർച്ചയാകാനിടയുണ്ട്.

-സാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button