KeralaNattuvarthaLatest NewsNewsIndiaInternational

കീവിൽ നിന്ന് പൂര്‍ണഗര്‍ഭിണിയായ ഭാര്യക്കൊപ്പം തിരിച്ചെത്തിയ മലയാളി പറയുന്നു, ‘കുഞ്ഞിന്റെ പേര് ഗംഗ’

പോളണ്ട്: തനിക്ക് പെൺകുഞ്ഞ് ജനിച്ചാൽ ഗംഗയെന്ന് പേരിടുമെന്ന പ്രഖ്യാപനവുമായി യുദ്ധം രൂക്ഷമായ കീവില്‍ നിന്ന് പൂര്‍ണഗര്‍ഭിണിയായ ഭാര്യക്കൊപ്പം പോളണ്ടിലെ മറ്റൊരു സുരക്ഷിത നഗരമായ റെസസോവിലെത്തിയ മലയാളി യുവാവ്. രക്ഷാദൗത്യത്തിനുള്ള നന്ദിയായിട്ടാണ് കുഞ്ഞിന് ആ പേര് തന്നെ നൽകാൻ മലയാളിയായ അഭിജിത് തീരുമാനിച്ചത്.

Also Read:2017 മുതൽ ലൈംഗിക പീഡനം: ടാറ്റൂ ആർട്ടിസ്റ്റിനെതിരെ കൂടുതൽ യുവതികൾ രംഗത്ത്

‘മാര്‍ച്ച്‌ 26 നാണ് ഭാര്യയുടെ പ്രസവ തീയതി പറഞ്ഞിരിക്കുന്നത്. ജനിക്കുന്നത് പെണ്‍കുട്ടിയാണെങ്കില്‍ ഇന്ത്യ ആരംഭിച്ച രക്ഷാപ്രവര്‍ത്തനത്തിന്റെ പേരായ ‘ഗംഗ’ എന്ന് കുഞ്ഞിടാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്’, അഭിജിത്ത് പറയുന്നു.

‘എന്റെ ഭാര്യ റെസസോവിലെ ആശുപത്രിയിലാണ്. ഭാര്യയുടെ മെഡിക്കല്‍ സുരക്ഷാ കാരണങ്ങളാലാണ് അവള്‍ക്ക് ഇവിടെ ആശുപത്രിയില്‍ കഴിയേണ്ടിവരുന്നത്. ഭാര്യ ആരോഗ്യവതിയാണ്. താന്‍ ഇന്ത്യയിലേക്ക് വരികയാണ്’, അഭിജിത് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button