COVID 19Latest NewsUAEInternationalGulf

കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 13,334 വാക്സിൻ ഡോസുകൾ

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 13,334 കോവിഡ് ഡോസുകൾ. ആകെ 24,218,796 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Read Also: യുഎഇയിൽ തൊഴിൽ വിസ 18 വയസ് തികഞ്ഞവർക്ക് മാത്രം: പെർമിറ്റ് ലഭിക്കാൻ പാലിക്കേണ്ട വ്യവസ്ഥകൾ അറിയാം

യുഎഇയിലെ ജനസംഖ്യയിലെ 91 ശതമാനത്തിലധികം പേരും വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം, 447 പുതിയ കോവിഡ് കേസുകളാണ് ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത്. 1,436 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

8,81,919 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8,40,083 പേർ രോഗമുക്തി നേടി. 2,301 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 39,535 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 370,472 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Read Also: വിസ്മയയുമായി സ്ത്രീധനത്തെച്ചൊല്ലി പ്രശ്നങ്ങളില്ലായിരുന്നു,വാര്‍ത്തകള്‍ കെട്ടിച്ചമച്ചത്: ജാമ്യത്തിലിറങ്ങിയ കിരണ്‍കുമാര്‍

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം, രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: യുപിയിൽ ആവേശമായി അവസാനഘട്ട പ്രചാരണം: കാശിവിശ്വനാഥ ക്ഷേത്രത്തിൽ ഢമരു കൊട്ടി പ്രധാനമന്ത്രി മോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button