Latest NewsNewsIndia

ഷോര്‍ട്‌സ് ധരിച്ച് പൊതു ഇടങ്ങളില്‍ സഞ്ചരിച്ചു: യുവതികളെ വീട്ടില്‍ കയറി മര്‍ദ്ദിച്ച് ആറംഗസംഘം

പൂനെ: ഷോര്‍ട്‌സ് ധരിച്ച് പുറത്തിറങ്ങിയ യുവതികളെ ക്രൂരമായി മര്‍ദ്ദിച്ച് ആറംഗസംഘം. യുവതികളുടെ താമസ സ്ഥലത്ത് എത്തിയായിരുന്നു സംഘത്തിന്റെ ആക്രമണം. യുവതികളെ ചെരിപ്പ് ഉള്‍പ്പെടെ ഉപയോഗിച്ച് മര്‍ദിച്ചെന്നാണ് പരാതി.സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ പൂനെ പോലീസ് കേസെടുത്തു.

ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്.പ്രദേശത്തെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിച്ച് വന്നിരുന്ന യുവതികളെയാണ് പ്രദേശവാസികളായ ചിലര്‍ കയ്യേറ്റം ചെയ്തത്. സംഭവത്തില്‍ വീട്ടുടമസ്ഥതയുടെ പരാതിയിലാണ് കേസെടുത്തത്. പ്രദേശവാസികളായ അല്‍ക പത്താരെ, സചിന്‍ പത്താരെ, കേതന്‍ പത്താരെ, സീമ പത്താരെ, ശീതള്‍ പത്താരെ, കിരണ്‍ പത്താരെ എന്നവര്‍ക്കെതിരെയാണ് കേസ്.

Read Also  :  ഗുണ്ടൽപേട്ട് കരിങ്കൽ ക്വാറിയിൽ അപകടം: രണ്ടു തൊഴിലാളികൾ മരിച്ചു

സംഭവത്തെ കുറിച്ച് പൊലീസ് നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്. പരാതിക്കാരിയും പ്രതികളും തമ്മില്‍ നേരത്തെ ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇതിനിടെയാണ് പരാതിക്കാരിയുടെ വീട്ടില്‍ താമസിച്ച് വന്നിരുന്ന യുവതികളുടെ പേരില്‍ തര്‍ക്കം ഉണ്ടായത്. യുവതികള്‍ ഷോര്‍ട്‌സ് ധരിച്ച് പ്രദേശത്ത് കറങ്ങി നടന്നു എന്ന് ആരോപിച്ചായിരുന്നു രാത്രി ഇവര്‍ ആക്രമം അഴിച്ചുവിട്ടത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സംഘം യുവതികളെ ചെരിപ്പ് കൊണ്ട് മര്‍ദിക്കുകയും, വീട് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് നടപടി സ്വീകരിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button