കീവ്: കഴിഞ്ഞ ഒരാഴ്ചക്കിടെ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയ്ക്ക് എതിരെ മൂന്ന് കൊലപാതക ശ്രമങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ. റഷ്യയെ യുദ്ധത്തിൽ സഹായിക്കുന്ന വാഗ്നർ ഗ്രൂപ്പും, ചെച്ചിയൻ സംഘവുമായിരുന്നു ആക്രമണങ്ങൾക്ക് പിന്നിലെന്ന് യുക്രെയിൻ സുരക്ഷാ സേനാ വൃത്തങ്ങൾ വെളിപ്പെടുത്തി.
എന്നാൽ, ഈ മൂന്ന് ശ്രമങ്ങളെയും യുക്രെയിൻ സുരക്ഷാ വിഭാഗങ്ങൾ തകർത്തതായും, യുക്രെയിനിന്റെ ദേശീയ സുരക്ഷ കൗൺസിൽ തലവൻ ഒലക്സി ഡാനിലൊവ് പറഞ്ഞു. അതേസമയം, റഷ്യയുടെ ഫെഡറൽ സെക്യൂരിറ്രി സർവീസിലെ ചില ഉദ്യോഗസ്ഥർ തന്നെയാണ് സെലൻസ്കിയ്ക്കെതിരെ കൊലപാതക ശ്രമത്തിന് സാദ്ധ്യതയുണ്ടെന്ന് യുക്രെയിൻ അധികൃതരെ അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments