വാഷിങ്ടൺ: യുക്രൈനിലെ സംഭവവികാസങ്ങള്‍ ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ്ങ് സന്തോഷത്തോടെ വീക്ഷിക്കുന്നുണ്ടാകുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അധിനിവേശത്തിന് സാധ്യതയുള്ള അടുത്ത പ്രദേശം തായ്വാനായിരിക്കുമെന്നും ട്രംപ് പറഞ്ഞു. അമേരിക്ക ചെയ്ത മണ്ടത്തരം ചൈന നിരീക്ഷിക്കുകണെന്നും ട്രംപ് വ്യക്തമാക്കി.
‘ചൈനീസ് പ്രസിഡന്റ് ബുദ്ധിയുള്ള ആളാണ്. അഫ്ഗാനിസ്ഥാനിൽ എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം ശ്രദ്ധിക്കുന്നു. അമേരിക്കന്‍ പൗരന്മാരെ അവിടെ ഉപേക്ഷിച്ച് നമ്മള് അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്‍വാങ്ങിയത് അദ്ദേഹം കണ്ടു. ഇപ്പോഴും നമ്മള് പ്രശ്നത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നത് അദ്ദേഹം കാണുന്നുണ്ട്’- ട്രംപ് പറഞ്ഞു.
Read Also : ‘കച്ച ബദാം’ തരംഗത്തിന് ശേഷം സോഷ്യൽ മീഡിയയിൽ വൈറലായി പേരക്ക മുത്തശ്ശന്റെ ഗാനം: വീഡിയോ
യുക്രൈനില്‍ നിരവധി ആളുകള്‍ മരിക്കുന്നുവെന്നും ഇത് സംഭവിക്കാന്‍ നമ്മള് അനുവദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇപ്പോഴും പ്രസിഡന്റായിരുന്നെങ്കില്‍ പുടിൻ ഇതൊരിക്കലും ചെയ്യില്ലായിരുന്നു എന്നും ട്രംപ് പറഞ്ഞു. തന്റെ ഭരണകാലം തൊട്ട് യുക്രൈയിന് ടാങ്ക് വേധ മിസൈലുകള്‍ നല്‍കിയെന്നും എന്നാല്‍, ബൈഡന് ഇത് കുറച്ചെന്നും ട്രംപ് വ്യക്തമാക്കി.
Post Your Comments