Latest NewsNewsInternationalGulfQatar

മാർച്ച് ആറിന് ഖത്തറിൽ ബാങ്കുകൾക്ക് അവധി: അറിയിപ്പുമായി ഖത്തർ

ദോഹ: മാർച്ച് ആറിന് ഖത്തറിൽ ബാങ്കുകൾക്ക് അവധി. ബാങ്ക് ദിനം പ്രമാണിച്ച് മാർച്ച് 6 ന് രാജ്യത്തെ ബാങ്കുകൾക്ക് പൊതു അവധി ആയിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. രാജ്യത്തെ എല്ലാ ബാങ്കുകൾ, പണവിനിമയ സ്ഥാപനങ്ങൾ, നിക്ഷേപ-ധനകാര്യ കമ്പനികൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ഇൻഷുറൻസ് ബ്രോക്കർ കമ്പനികൾ എന്നിവക്കെല്ലാം അവധി ബാധകമാണെന്ന് അധികൃതർ അറിയിച്ചു.

Read Also: ആദ്യം എതിർക്കുകയും പിന്നീട് ഭരണത്തിൽ വരുമ്പോൾ എതിർത്തത് നടപ്പിലാക്കുകയും ചെയ്യുന്ന പാർട്ടിയാണ് സിപിഎം: കെ സുരേന്ദ്രൻ

2009 ലെ 33-ാം നമ്പർ മന്ത്രിതല തീരുമാന പ്രകാരമാണ് ഖത്തറിൽ എല്ലാ വർഷവും മാർച്ചിലെ ആദ്യത്തെ ഞായറാഴ്ച ബാങ്ക് ദിനമായി ആചരിക്കുന്നത്.

Read Also: ആരോടും മിണ്ടാതെ, മിഴികളിൽ നോക്കാതെ മഞ്ഞിൽ മായുന്ന മൂക സന്ധ്യ: ‘എല്ലാം കഴിഞ്ഞില്ലേ’യെന്ന് മാത്രം പറഞ്ഞ് ജി മടങ്ങി

shortlink

Related Articles

Post Your Comments

Related Articles


Back to top button