ഡൽഹി: കേന്ദ്ര സര്‍ക്കാരിന്‍റെ ഓപ്പറേഷന്‍ ഗംഗ ദൗത്യം പുരോഗമിക്കുമ്പോഴും, മലയാളികൾ അടക്കം നിരവധി പേര്‍ ഇപ്പോഴും കിഴക്കന്‍ ഉക്രൈനിലെ നഗരങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്. ഇത് സംബന്ധിച്ച്, ഉക്രൈനിലെ സാഹചര്യം വിലയിരുത്താന്‍ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചുചേർത്തു. കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാൻ റഷ്യ നടപടികൾ ആരംഭിച്ചതായി പ്രമുഖ വാർത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കിഴക്കന്‍ ഉക്രൈനിലെ രക്ഷാദൗത്യം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ്, പ്രധാനമന്ത്രി മൂന്നാമതും ഉന്നതതല യോഗം വിളിച്ചത്. രക്ഷാദൗത്യത്തിനായി നിയോഗിച്ച മന്ത്രിമാര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച പ്രധാനമന്ത്രി, റഷ്യ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന്റെ സാധ്യത വീണ്ടും വിലയിരുത്തി.
രക്ഷാദൗത്യത്തിനായി തയ്യാറെടുക്കാൻ വ്യോമസേനയ്ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. റഷ്യന്‍ നിര്‍മ്മിത ഐഎല്‍-76 വിമാനം ഇതിനായി സജ്ജമാക്കിയതായി വ്യോമസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി. റഷ്യയുടെ അനുമതി കിട്ടുന്ന പക്ഷം വിമാനങ്ങള്‍ പുറപ്പെടും. ഇതിനിടെ, വിദ്യാര്‍ത്ഥികൾ അടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ റഷ്യ 130 ബസുകള്‍ തയ്യാറാക്കിയതായി റഷ്യന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments