ലക്‌നൗ : താജ്മഹലിനുള്ളിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയ യുവാവിനെ മർദ്ദിച്ച് സന്ദർശകർ. തുടർന്ന് ഇയാളെ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. സന്ദർശകരുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് തിരിച്ചറിഞ്ഞത്. ഫിറോസാബാദ് സ്വദേശിയായ സുഹൈലിനെതിരെയാണ് കേസ് എടുത്തത്.
ഇന്നലെയാണ് സുഹൈലും ഇയാളുടെ സുഹൃത്തും ചേർന്ന് താജ്മഹലിനുള്ളിൽ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയത്. ‘ചാദർ പോഷി’ ചടങ്ങിനിടെയായിരുന്നു സംഭവം. ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ സുഹൈലും, സുഹൃത്തും ചേർന്ന് പാകിസ്ഥാന് സിന്ദാബാദ് മുഴക്കുകയായിരുന്നു. സംഭവസമയം, സ്ഥലത്ത് ഉണ്ടായിരുന്ന സന്ദർശകർ സുഹൈലിനെ മർദ്ദിച്ചു.
അടി കണ്ട സുഹൃത്ത് രംഗം പന്തിയല്ലെന്ന് കണ്ടതോടെ ഇയാളെ ഉപേക്ഷിച്ച് ഓടിപ്പോയി. തുടർന്ന്, സുഹൈലിനെ നാട്ടുകാരാണ് പിടികൂടി പോലീസിനെ ഏൽപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 151ാം വകുപ്പ് പ്രകാരമാണ് സുഹൈലിനെതിരെ കേസ് എടുത്തിരിക്കുന്നത്. ആൾക്കൂട്ട ആക്രമണത്തിൽ പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിവിട്ട ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
Post Your Comments