ന്യൂഡല്‍ഹി : യുദ്ധഭൂമിയില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ശ്വാസം നേരെ വീണത്. ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് എല്ലാവരും. നാടണഞ്ഞതിന്റെ സന്തോഷവും വിദ്യാര്‍ത്ഥികളുടെ മുഖത്ത് പ്രകടമായിരുന്നു. യുദ്ധമുഖത്ത് നിന്ന് ഇന്ത്യയില്‍ തിരികെ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ സ്വീകരണമാണ് കേന്ദ്രസര്‍ക്കാരും ഒരുക്കിയിരിക്കുന്നത്. കേന്ദ്രമന്ത്രിമാരാണ് വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ വിമാനത്താവളങ്ങളില്‍ എത്തുന്നത്.
Read Also : ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ ഇന്ത്യൻ പതാക ഉപയോഗിച്ച് പാക്കിസ്ഥാന് പുറമെ തുർക്കി വിദ്യാർത്ഥികളും
കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഡല്‍ഹിയിലെത്തിയ വിമാനത്തിലെത്തി കുട്ടികളോട് സ്‌നേഹാന്വേഷണം നടത്തുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. മലയാളി കുട്ടികളോട് മലയാളത്തിലായിരുന്നു സ്മൃതി ഇറാനിയുടെ സംസാരം . എങ്ങനെയുണ്ടെന്ന മന്ത്രിയുടെ ചോദ്യത്തിന് കുട്ടികള്‍ ഒറ്റസ്വരത്തില്‍ അടിപൊളിയെന്ന് മറുപടി നല്‍കി. ഇതുകേട്ട് സ്മൃതി പുഞ്ചിരിക്കുകയും ചെയ്യുന്നുണ്ട്. ഈ വീഡിയോ സ്മൃതി ഇറാനി തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. അതേസമയം, ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി യുക്രെയ്നിലേക്ക് പോയ ഒരു വിമാനം കൂടി ഇന്ത്യക്കാരുമായി തിരിച്ചെത്തി. 218 പേരാണ് ഈ വിമാനത്തില്‍ ഇന്ത്യയിലേക്ക് മടങ്ങിയത്.
Post Your Comments