Latest NewsCricket

വീൽച്ചെയറിൽനിന്ന് ഫിനിക്സ് പക്ഷിയെ പോലെ ഉയിർത്തേഴുന്നറ്റ പൂരാൻ ശ്രീലങ്കയെ ശരിക്കും ഭയപ്പെടുത്തി

ലണ്ടൻ: വീൽച്ചെയറിൽനിന്ന് ഫിനിക്സ് പക്ഷിയെ പോലെ ഉയിർത്തേഴുന്നറ്റ പൂരാൻ ശ്രീലങ്കയെ ഇന്നലെ ശരിക്കും ഭയപ്പെടുത്തി. 2015 ജനുവരിയിൽ ഉണ്ടായ അപകടത്തെ തുടര്‍ന്ന് വീൽചെയറിലായ പൂരാന്റെ കളി ജീവിതം അവസാനിച്ചുവെന്ന് പലരും വിധിയെഴുതിയത് പൂരാൻ ഇന്നലെ തിരുത്തിക്കുറിച്ചു. കാലുകളിൽ രണ്ട് പ്രധാന ശസ്ത്രക്രിയകൾക്ക് വിധേയനായ പൂരാന്റെ ജീവിതം മാസങ്ങളോളം വീൽ ചെയറിലായിരുന്നുവെന്ന് അറിയുമ്പോഴാണ് ഈ ഇന്നിങ്സിന്റെ മൂല്യം വർധിക്കുന്നത്.

തിങ്കളാഴ്ചത്തെ മത്സരത്തിന് മുന്നോടിയായി ആകെ എട്ട് ഏകദിന മത്സരങ്ങളുടെ അനുഭവസമ്പത്ത് മാത്രമാണ് പൂരാന് ഉണ്ടായിരുന്നത്. ഒരുവശത്ത് വിക്കറ്റുകൾ നിരനിരയായി വീഴുമ്പോഴും മറുവശത്ത് പിടിച്ചുനിന്ന് 103 പന്തിൽ 11 ഫോറും നാല് സിക്സും സഹിതമാണ് പൂരാൻ 118 റൺസെടുത്തത്. പൂരാനെ പുറത്താക്കി ശ്രീലങ്ക മത്സരം സ്വന്തമാക്കിയെങ്കിലും ലങ്കയ്ക്കും വിജയത്തിനും ഇടയിൽ പൂരാൻ വൻമതിലുയര്‍ത്തിയിരുന്നു.

തിങ്കളാഴ്ച നടന്ന മത്സരത്തിൽ 339 റൺസിന്റെ വിജയലക്ഷ്യം വിൻഡീസ് മറികടന്നിരുന്നുവെങ്കിൽ അതു ലോകകപ്പ് ചരിത്രത്തിൽ പിന്തുടർന്നു നേടുന്ന ഏറ്റവും വലിയ വിജയമായി മാറുമായിരുന്നു. അതിൽ വിജയിച്ചില്ലെങ്കിലും പൂരാനും ഫാബിയൻ അല്ലെനും കളിയുടെ ഏതാണ്ട് അവസാനത്തെ മഴുവൻ സമയവും ജയപ്രതീക്ഷ നിലനിർത്തി. തോറ്റെങ്കിലും രണ്ടു പേരുടെയും ഇന്നിങ്സുകളെ വാനോളം പുകഴ്ത്തുകയാണ് സോഷ്യൽമീ‍ഡിയയിൽ ആരാധകർ. 2015ൽ പ്ലാസ്റ്ററിട്ടു കിടക്കുന്ന ഫോട്ടോയും ഇന്നലത്തെ കളിയിൽ സെഞ്ചുറി നേടിയ ചിത്രവും ചേർത്ത് വച്ചാണ് പലരും പൂരാന് ആശംസകൾ നേരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button