കൊച്ചി: പോണേക്കരയിലെ ഫ്ലാറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഇക്കഴിഞ്ഞ ഫെബ്രുവരി 28-നാണ് കണ്ണൂർ സ്വദേശിനിയും യൂട്യൂബ് വ്ലോഗറുമായ നേഹയെ (27) മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതിക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ പോലീസ് തിരയുകയാണ്.
ആറു മാസം മുൻപാണ് യുവതി കൊച്ചിയിലെത്തിയത്. ഭർത്താവിൽ നിന്ന് അകന്ന് കഴിയുകയായിരുന്ന നേഹ മറ്റൊരു യുവാവുമായി അടുപ്പത്തിലായിരുന്നു. ഇയാൾ, വിവാഹം കഴിക്കുമെന്നും നേഹ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, നാട്ടിൽ പോയതോടെ യുവാവ് വിവാഹത്തിൽ നിന്നും പിൻമാറി. ഇതറിഞ്ഞതോടെയാണ് യുവതി മരിച്ചതെന്നാണ് സുഹൃത്തുക്കളിൽ ചിലർ പറയുന്നത്. യുവതി ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് സുഹൃത്തുക്കളിൽ ചിലർക്ക് അയച്ച സന്ദേശവും പോലീസ് കണ്ടെടുത്തു.
Read Also : ‘പെണ്ണായാല്‍ എന്ത് കോപ്രായം കാണിച്ചാലും റീച്ച് കിട്ടും’: റിഫയുടെ മരണത്തിന് പിന്നാലെ സൈബര്‍ വിദ്വേഷം
ഇതിനിടെ, കറുത്ത കാറിൽ സംഭവ സ്ഥലത്തെത്തിയ മൂന്ന് യുവാക്കളെ സംശയം തോന്നി പരിശോധിച്ച പോലീസ് 15 ഗ്രാം എംഡിഎംഎ കണ്ടെത്തി. യുവതി മരിച്ച് കിടന്ന ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലും ലഹരിമരുന്ന് കണ്ടെത്തിയതായാണ് വിവരം. ഫ്ലാറ്റിൽ സ്ഥിരമായി ലഹരി വിൽപന നടന്നതായും അസമയത്ത് ആളുകൾ വന്ന് പോയിരുന്നതായും സമീപവാസികൾ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
Post Your Comments