കൊട്ടിയൂര്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ക്ഷീരകര്‍ഷകൻ ജീവനൊടുക്കി. കൊട്ടിയൂര്‍ പന്നിയാംമല ഇ.എം.എസ്. റോഡിലെ വാഴയില്‍ രാധാകൃഷ്ണ(61)നെയാണ് ഞായറാഴ്ച രാവിലെ പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ റബര്‍ ടാപ്പിങ് കഴിഞ്ഞ് മടങ്ങിയെത്താത്തതിനാല്‍ തിരഞ്ഞപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇദ്ദേഹം 30 വര്‍ഷത്തോളം ഗള്‍ഫിലായിരുന്നു. 2017-ലാണ് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയത്. തുടര്‍ന്ന്, മറ്റ് പല ജോലികളും ചെയ്തു. പശുക്കളെ വാങ്ങുന്നതിനടക്കം വിവിധ ബാങ്കുകളില്‍ നിന്നും വ്യക്തികളില്‍ നിന്നുമായി 25 ലക്ഷത്തോളം രൂപ വായ്പയെടുത്തിരുന്നതായി ഭാര്യ പറഞ്ഞു.
Read Also : സെലൻസ്കിയുടെ വാദങ്ങളൊന്നുമല്ല യാഥാർത്ഥ്യം : റഷ്യ നടത്തുന്നത് അതിതീവ്ര ആക്രമണം, നിരവധി നഗരങ്ങൾ ചാമ്പലായി
നിലവില്‍, മൂന്ന് പശുക്കള്‍ മാത്രമാണുള്ളത്. കൂടുതല്‍ പശുക്കളെ വാങ്ങി തൊഴുത്ത് വിപുലീകരിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി പ്രവാസി ഭദ്രത പദ്ധതി വഴി നല്‍കുന്ന വായ്പയ്ക്ക് അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. ബാങ്കുകള്‍ വായ്പാ തിരിച്ചടവിനായി വിളിക്കുന്നതിനു പുറമേ കടം നല്‍കിയ വ്യക്തികളും തിരിച്ച് നല്‍കാനാവശ്യപ്പെട്ട് എത്തിയിരുന്നതായി ഭാര്യ പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. ഭാര്യ: പത്മിനി. മകള്‍: സജന. മരുമകന്‍: അജേഷ്.
Post Your Comments