KeralaNattuvarthaLatest NewsNews

സിപിമ്മിൽ നിന്ന് 75 തികഞ്ഞവരും ചില മുതിർന്ന നേതാക്കളും ഒഴിവാകും: സെക്രട്ടറിയേറ്റിൽ പുതുമുഖങ്ങൾ

കൊച്ചി: പുതുമുഖങ്ങളെ ഉൾപ്പെടുത്തി സിപിഎം സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിക്കുന്നു. 75 വയസ്സെന്ന മാനദണ്ഡം ബാധകമായവർക്കു പുറമേ, ചില മുതിർന്ന നേതാക്കളെയും കമ്മിറ്റിയിൽനിന്ന് ഒഴിവാക്കും. യുവാക്കൾക്കു കൂടുതൽ പരിഗണന നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമായാണിത്. സിപിഎം പ്രവർത്തന റിപ്പോർട്ടിലും സെക്രട്ടറിയേറ്റ് അംഗങ്ങൾക്കെതിരെ വിമർശനം ഉയർന്നിരുന്നു.

ആനത്തലവട്ടം ആനന്ദൻ, പി.കരുണാകരൻ, കെ.ജെ.തോമസ്, എം.എം.മണി എന്നിവർ പ്രായപരിധി മാനദണ്ഡത്തിന്റെ പേരിൽ ഒഴിവാകും.
കഴിഞ്ഞ തവണ സെക്രട്ടറിയേറ്റിലെത്തിയ കെ.എൻ.ബാലഗോപാലും, പി.രാജീവും തുടരും. മുതിർന്ന നേതാവും കൺട്രോൾ കമ്മിഷൻ ചെയർമാനുമായ എം.വിജയകുമാർ, ആനത്തലവട്ടം ഒഴിവാകുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്തു നിന്ന് സെക്രട്ടറിയേറ്റിലെത്താൻ സാധ്യതയുണ്ട്. ജെ.മേഴ്സിക്കുട്ടിയമ്മ, സി.എസ്.സുജാത എന്നിവരിലൊരാൾ പുതുതായി സെക്രട്ടറിയേറ്റിലെത്തിയേക്കും. മന്ത്രിമാരായ സജി ചെറിയാനും വി.എൻ.വാസവനും പരിഗണനയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button