Latest NewsKeralaNews

മീഡിയവൺ ചെയ്ത തെറ്റെന്താന്ന് വ്യക്തമാക്കണം, അറിയാൻ നാടിന് അവകാശമുണ്ട്: സംപ്രേഷണ വിലക്കിൽ പ്രതികരിച്ച് ബിനോയ് വിശ്വം

കൊച്ചി: മീഡിയവൺ ചാനലിന്‍റെ സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പ്രതികരണവുമായി ബിനോയ് വിശ്വം എം.പി. ചാനൽ ചെയ്ത കുറ്റമെന്താണെന്നും അതറിയാൻ, നാടിന് അവകാശമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

Read Also  :  റിഫയുടെ ആത്മഹത്യ: മെഹ്നു ദുബായിലെ ജയിലിലോ? കുടുംബപ്രശ്നമല്ല കാരണം – സുഹൃത്ത് തൻസീറിന് പറയാനുള്ളത്

‘മീഡിയവണ്‍ ചെയ്ത തെറ്റെന്താണ്, കുറ്റമെന്താണ്, അപരാധമെന്താണെന്നറിയാന്‍ ഈ നാടിന് അവകാശമുണ്ട്. എന്താണ് കാരണമെന്ന് പറയാതെ, അതിനെക്കുറിച്ച് ചോദ്യങ്ങളോ, ഉത്തരങ്ങളോ ഇല്ലാതെ കോടതി അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നിലപാട് പറഞ്ഞാല്‍ വാസ്തവത്തില്‍ ഇന്ത്യയില്‍ ജനാധിപത്യ അവകാശങ്ങളെ മാനിക്കുന്ന, സ്നേഹിക്കുന്ന എല്ലാവരെയും ഞെട്ടിക്കുന്നതാണ്. ചാനലിന്റെ നിലപാടിനോട് യോജിക്കാം, വിയോജിക്കാം. ചാനലിന്റെ എല്ലാ ആശയങ്ങളോടും യോജിക്കാത്ത ആളാണ് ഞാന്‍. പക്ഷെ, ഒരു പ്രൊഫഷണല്‍ സ്കില്‍ കാണിച്ച് കൊണ്ട് ഇതുവരെയുള്ള പ്രവര്‍ത്തനത്തെ മതിപ്പോടെ കാണുന്ന ഒരു കേരളീയനാണ് ഞാന്‍. ഈ മാധ്യമസ്ഥാപനത്തെ ഇങ്ങനെ മുന്നറിയിപ്പൊന്നുമില്ലാതെ പെട്ടെന്ന് വിലക്ക് പ്രഖ്യാപിച്ച്, അതിന്‍റെ വായ മൂടിക്കെട്ടാനുള്ള നീക്കം എങ്ങനെയാണ് അംഗീകരിക്കാനാവുക. അതിന്‍റെ ഉത്തരം പറയേണ്ടത് ഗവണ്‍മെന്‍റാണ്’- ബിനോയ് വിശ്വം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button