ദുബായ്: വ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്റെ ആത്മഹത്യയിൽ പ്രതികരിച്ച് സുഹൃത്തും ഗായകനുമായ തൻസീർ കൂത്തുപറമ്പ്. റിഫയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകളിൽ പലതും വ്യാജമാണെന്നും, റിഫയുടെ ഭർത്താവ് മെഹ്നുവിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും തൻസീർ വ്യക്തമാക്കുന്നു. റിഫയുടെ മരണവുമായി ബന്ധപ്പെട്ട് മെഹ്നു ദുബായിലെ ജയിലിലാണെന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു തൻസീർ.
മെഹ്നു നിലവിൽ ദുബായിലെ വീട്ടിൽ തന്നെയുണ്ടെന്നും ജയിലിൽ ആണെന്ന് ഉള്ള വാർത്തകൾ ഫേക്ക് ആണെന്നും താരം വെളിപ്പെടുത്തുന്നു. റിഫയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യ തന്നെയെന്ന് വ്യക്തമായെന്നും തൻസീർ പറയുന്നു. റിഫ മരിക്കുന്നതിന് മുൻപ് ഉണ്ടായ സംഭവവികാസങ്ങളും തൻസീർ ഓരോന്നായി വെളിപ്പെടുത്തുന്നുന്നുണ്ട്. കുടുംബ പ്രശ്‌നം കാരണമാണ് റിഫ മരിച്ചതെന്നും മരണത്തിന് പിന്നിലെ കാരണക്കാരൻ മെഹ്നു ആണെന്നുമുള്ള പ്രചരണങ്ങൾ തെറ്റാണെന്നും അദ്ദേഹം പറയുന്നു. റിഫയുടെ മരണവുമായി ബന്ധപ്പെട്ട് തൻസീർ തന്റെ ഫേസ്‌ബുക്കിൽ എഴുതിയതിങ്ങനെ:
ഫേക്ക് ന്യൂസ് പ്രചരിപ്പിക്കുന്നവരോട് ഇതാണ് സത്യാവസ്ഥ. ഭക്ഷണം കഴിക്കാൻ വേണ്ടി മെഹ്നാസ് കൂട്ടുകാരോടൊപ്പം പുറത്ത് പോയി. റിഫ ജോലി കഴിഞ്ഞ് അവിടെ നിന്നും കഴിച്ച് വരുമെന്ന് പറഞ്ഞിരുന്നു. ശേഷം തന്റെ റൂമിൽ എത്തിയ മെഹ്നു കണ്ടത് തൂങ്ങി കിടക്കുന്ന റിഫയെ ആയിരുന്നു. ഒരു ഫ്ളാറ്റിൽ പാർട്ടിഷൻ ചെയ്ത 3 റൂമിൽ ഒരു റൂമിലായിരുന്നു താമസം. റിഫയെ കണ്ട വെപ്രാളത്തിൽ വള്ളി അഴിച്ചു, തട്ടി വിളിച്ചു. അനക്കം കാണാത്തതിനെ തുടർന്ന് ക്രിത്രിമ ശ്വാസം കൊടുക്കുകയും പൾസ് ഉണ്ട് എന്ന് തോന്നിയപ്പോൾ ആൾക്കാരെ കൂട്ടിവിളിക്കുകയും ചെയ്തു. റൂമിന് അടുത്ത് ഒരു ആംബുലൻസ് കാണുകയും ഉടൻ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ, റിഫ മരിച്ചു.
5 Am ( ഇന്ത്യൻ സമയം)
ഈ സമയം മെഹനുവിന്റെ കൂടെയുള്ള സുഹൃത്ത് ജംഷാദ് എന്നെ കാൾ വിളിച്ചു. നാട്ടിൽ, റിഫ മെഹന്നു എന്നിവരുടെ വീട്ടിൽ കാര്യം അവതരിപ്പിക്കാൻ കാര്യങ്ങൾ സംസാരിച്ചു. വേണ്ട കാര്യങ്ങൾ ദുബായിൽ അവിടെ ചെയ്ത് കൊടുത്തു.
8 Am (ഇന്ത്യൻ സമയം )
റിഫയും മെഹ്‌നുവും ഒരു തരത്തിലും പ്രശ്നം ഇല്ലെന്ന് റിഫയുടെ സഹോദരൻ സ്റ്റേഷനിൽ വെളിപ്പെടുത്തുകയും ചെയ്തു. ഇന്നലെ സാധാരണ പോലെ തന്നെ റിഫ പെരുമാറി. അല്ലാതെ ഒരു പ്രശ്നമോ ഒന്നും ഇല്ലന്നും മെഹ്‌നു മൊഴി നൽകി. പോസ്റ്റ് മോർട്ടത്തിന് വേണ്ടി ബോഡി കൊണ്ട് പോവുകയും 2 ദിവസത്തിൽ റിപ്പോർട്ട് വരുമെന്ന് അധികൃതർ അറിയിച്ചു. കുടുംബ പ്രശ്‌നം കാരണമാണ് മരിച്ചത് മെഹ്നസ് കാരണമാണ് ഇങ്ങനെ നിരവധി ഫേക്ക് ന്യൂസ് വരുന്നുണ്ട്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ആത്മത്യ മരണം ആണെന്ന് തെളിഞ്ഞിരിക്കുന്നു. ഇന്ന് പുലർച്ചെ 8 മണിയോടെ കൂടെ ആണ് റിസൾട്ട് വന്നത്. ഇന്ന് രാത്രിയോട് കൂടി മയ്യത് നാട്ടിലേക്കു കൊണ്ട് വരും. ഇതിന് വേണ്ടി കെഎംസിസി ടീം. അഷ്‌റഫ്‌ക്ക താമരശ്ശേരി അവിടെ വേണ്ട പേപ്പർ ജോലികൾ ചെയ്യുന്നുണ്ട്. മെഹ്നസ് അവിടെ റൂമിൽ തന്നെ ഉണ്ട്. മെഹ്നസ് ജയിൽ ആണെന്ന് ഉള്ള വാർത്തകൾ ഫേക്ക് ആണ്. നാളെ രാവിലെയോട് കൂടി നാട്ടിൽ മയ്യത് എത്തും.
Post Your Comments