ThiruvananthapuramKeralaNattuvarthaLatest NewsNews

ബൈക്കും ലോറിയും കൂട്ടിയിടിച്ച് ലോറി കത്തിനശിച്ചു : ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

പാഴ്സൽ കൊണ്ട് വന്ന ലോറിയിലേക്ക് ബൈക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്

തിരുവനന്തപുരം: ആറ്റിങ്ങലിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. പാഴ്സൽ കൊണ്ട് വന്ന ലോറിയിലേക്ക് ബൈക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.

ലോറിയുടെ ടാങ്കറിന്റെ ഭാഗത്ത് ബൈക്ക് ഇടിച്ചതാണ് തീപിടിക്കാൻ കാരണമായത്. ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.

Read Also : കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നോക്കുകുത്തിയായി തുടരാൻ താത്പര്യമില്ല: എ.ഐ.സി.സിയോട് കയർത്ത് കെ. സുധാകരൻ

ലോറി നടുറോഡിൽ നിന്ന് കത്തി നശിച്ചു. അപകടത്തെ തുടർന്ന്, ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. അപ്പോഴേക്കും ലോറിയുടെ മുൻഭാഗം പൂർണമായും കത്തിനശിച്ചിരുന്നു. തീപിടുത്തത്തെ തുടർന്ന് റോഡിൽ ​ഗതാ​ഗത തടസം ഉണ്ടായി. പൊലീസെത്തിയാണ് ​ഗതാ​ഗത തടസം നീക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button