Latest NewsKeralaNews

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നോക്കുകുത്തിയായി തുടരാൻ താത്പര്യമില്ല: എ.ഐ.സി.സിയോട് കയർത്ത് കെ. സുധാകരൻ

കെ.സി വേണുഗോപാലും വി.ഡി സതീശനും തന്നെ മറയാക്കി പാർട്ടി പിടിക്കാൻ ശ്രമിക്കുകയാണെന്ന് സുധാകരൻ സംശയിക്കുന്നു.

തിരുവനന്തപുരം: പുന:സംഘടന നിർത്തിവെച്ച ഹൈക്കമാൻഡിന്റെ നടപടിയിൽ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. എല്ലാവരുമായി ചർച്ച നടത്തിയിട്ടും എംപിമാരുടെ പരാതി ഉണ്ടെന്ന് പറഞ്ഞ് നേതൃത്വം പട്ടിക തടഞ്ഞതിലാണ് പ്രസിഡന്റ് അമർഷം കാട്ടുന്നത്. കെ.പി.സി.സി പ്രസിഡന്റിന്റെ സ്ഥാനത്ത് നോക്കുകുത്തിയായി തുടരാൻ താല്പര്യമില്ലെന്ന് സുധാകരൻ എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചു.

Also read: കാശിയിൽ ക്ഷേത്ര ശ്രീകോവില്‍ സ്വര്‍ണം പൂശാന്‍ മോദിയുടെ അമ്മയുടെ ഭാരത്തിന് തുല്യമായ സ്വര്‍ണം വ്യവസായി സംഭാവനയായി നൽകി

എ.ഐ.സി.സി പ്രതിനിധികളും സംസ്ഥാന നേതാക്കളും അനുനയിപ്പിക്കാൻ നടത്തിയ ശ്രമങ്ങളിലും സുധാകരൻ വഴങ്ങിയില്ല. ഇന്നും അനുനയ നീക്കം നടക്കും. കെ.സി വേണുഗോപാലും വി.ഡി സതീശനും തന്നെ മറയാക്കി പാർട്ടി പിടിക്കാൻ ശ്രമിക്കുകയാണെന്ന് സുധാകരൻ സംശയിക്കുന്നു. എന്നാൽ, എംപിമാർ അടക്കം പരാതികൾ ഉന്നയിക്കുമ്പോൾ, പ്രശ്നങ്ങൾ പരിഹരിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് സതീശന്റെ നിലപാട്.

ഡി.സി.സി പുന:സംഘടനയുടെ അന്തിമ കരട് പട്ടിക തയ്യാറാക്കിയതിന് പിന്നാലെയാണ് സംസ്ഥാന കോൺഗ്രസ്സിലെ ഈ അസാധാരണ പോര് മുറുകുന്നത്. സുപ്രധാന ഘട്ടത്തിൽ ശാക്തിക ചേരികൾ മാറിമറഞ്ഞതാണ് പാർട്ടിയെ പൊട്ടിത്തെറിയുടെ വക്കിലേക്ക് നയിക്കുന്നത്. അന്തിമചർച്ച നടത്തി ഹൈക്കമാൻഡിന്റെ അനുമതിയോടെ പുന:സംഘടനാ പ്രഖ്യാപനം നടത്താനിരിക്കെയാണ് എ.ഐ.സി.സി നടപടികൾ തടഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button