കീവ്: ‘ഇതെല്ലാം ആ പുടിന് കാണിച്ച് കൊടുക്കൂ… മരണം കവർന്ന ഈ കുഞ്ഞിന്റെ പ്രകാശം കെട്ടുപോയ കണ്ണുകളും കരയുന്ന ഞങ്ങൾ ഡോക്ടർമാരെയും’, ഖാര്‍കീവിന് പുറത്തുള്ള ഒരു ചെറുപട്ടണമായ ചുഹുയിവിലെ ഡോക്ടർമാരുടെ വാക്കുകളാണിവ. പോളിന എന്ന നാലാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ചേതനയറ്റ ശരീരത്തിലേക്ക് കണ്ണീരോടെ നോക്കിയായിരുന്നു ഡോക്ടർമാരുടെ വാക്കുകൾ.
സൈനികനീക്കം സാധാരണക്കാരായ ജനങ്ങൾക്കെതിരല്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, പുടിന്റെ ഈ അവകാശവാദം തെറ്റാണെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ ആണ് കീവിൽ നിന്ന് പുറത്തുവരുന്നത്. അതിൽ ഒന്നാണ്, പോളിനയുടെ ദാരുണമരണവും. റഷ്യൻ ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പോളിനയെ രക്ഷപ്പെടുത്താൻ ഡോക്ടർമാർ കഴിവതും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അവളുടെ ഉടുപ്പ് ചോരയില്‍ കുതിര്‍ന്നിരുന്നു.
Also Read:സജികുമാർ കൊലപാതകം: മുൻകൂർ ജാമ്യം ലഭിക്കാതെ വന്നതോടെ ഒളിവിൽ കഴിഞ്ഞ പ്രതി പൊലീസിന് കീഴടങ്ങി
ഡോക്ടര്‍മാരും നഴ്സുമാരും കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ കരഞ്ഞുപോയി. ഡോക്ടര്‍മാര്‍ക്ക് കുഞ്ഞിനെ രക്ഷിക്കാനായില്ല. ആക്രമണത്തിൽ, അവളുടെ പിതാവിനും ഗുരുതരമായി പരിക്കേറ്റിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പോളിനയുടെ സഹോദരനെയും സഹോദരിയെയും വിദഗ്ധ ചികിത്സയ്ക്കായി പ്രത്യേക ആശുപത്രികളിലേക്ക് മാറ്റി. റഷ്യൻ അധിനിവേശത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ ലിസ്റ്റിൽ 16 ആം സ്ഥാനമാണ് പോളിനയ്ക്ക്. ഉക്രൈനില്‍ നടക്കുന്ന റഷ്യന്‍ അധിനിവേശത്തില്‍ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം കൂടുകയാണ് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പോളിന.
അതേസമയം, കുട്ടിയുടെ മരണത്തിൽ മറ്റൊരു വാർത്തയും പ്രചരിക്കുന്നുണ്ട്. പോളിന എന്ന നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ റഷ്യന്‍ സംഘം വെടിവെച്ച് കൊന്നു എന്നും റിപ്പോർട്ട് പരക്കുന്നു. പോളിനയും മാതാപിതാക്കളും കീവിൽ കാറില്‍ സഞ്ചരിക്കവേ റഷ്യന്‍ ഡി.ആര്.ജി സംഘം വെടിവെച്ച് കൊലപ്പെടുത്തി എന്നാണ് കീവ് ഡെപ്യൂട്ടി മേയര്‍ വ്ലാഡിമര്‍ ബൊന്ദരെങ്കോ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഖാര്‍കീവിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തെ തുടര്‍ന്ന് ഫ്ലാറ്റുകള്‍ക്ക് തീ പിടിച്ച് ഒരു ആണ്‍കുട്ടി കൊല്ലപ്പെട്ട റിപ്പോര്‍ട്ടും പുറത്തുവന്നു.
Post Your Comments