ThiruvananthapuramKeralaNattuvarthaLatest NewsNews

സജികുമാർ കൊലപാതകം: മുൻ‌കൂർ ജാമ്യം ലഭിക്കാതെ വന്നതോടെ ഒളിവിൽ കഴിഞ്ഞ പ്രതി പൊലീസിന് കീഴടങ്ങി

സംഭവശേഷം, മറ്റ് രണ്ട് പ്രതികൾക്കൊപ്പം കോളിയൂരിലെ ഒളിസങ്കേതത്തിൽ കഴിഞ്ഞ സുധീർ പൊലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു.

തിരുവനന്തപുരം: വിഴിഞ്ഞം ഉച്ചക്കട സ്വദേശി സജികുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്ന പ്രതി ഒടുവിൽ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഉച്ചക്കട ജംഗഷനിൽ ചേനനട്ടവിള വീട്ടിൽ സുധീർ (41) ആണ് ഉച്ചയോടെ വിഴിഞ്ഞം സ്റ്റേഷനിൽ കീഴടങ്ങിയത്. സംഭവശേഷം, മറ്റ് രണ്ട് പ്രതികൾക്കൊപ്പം കോളിയൂരിലെ ഒളിസങ്കേതത്തിൽ കഴിഞ്ഞ സുധീർ പൊലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു.

Also read: ഹെൽമറ്റും മാസ്കും ധരിക്കാതിരുന്ന യുവാവിനെതിരെ കഞ്ചാവ് ഉപയോഗിച്ചതിന് കള്ളക്കേസ് എടുത്തു: മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ

കഴിഞ്ഞ മാസം 8 ന് ഒളിസങ്കേതം വളഞ്ഞ വിഴിഞ്ഞം എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം മൂന്നാം പ്രതിയായ റെജി, നാലാം പ്രതിയായ സജീവ് എന്നിവരെ ഓടിച്ചിട്ട് പിടികൂടിയിരുന്നു. അന്ന് രക്ഷപ്പെട്ട സുധീർ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിക്കാതെ വന്നതോടെയാണ് പൊലീസിന് കീഴടങ്ങിയത്. ഫെബ്രുവരി 5 നാണ് മദ്യപാനത്തിന്റെ പണത്തെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ ഉച്ചക്കട സ്വദേശി സജികുമാർ കുത്തേറ്റ് മരിച്ചത്.

സംഭവത്തിന്റെ പിറ്റേ ദിവസം തന്നെ ഒന്നാം പ്രതിയായ മാക്കാൻ ബിജുവിനെയും, രണ്ടാം പ്രതി കോരാളൻ രാജേഷിനെയും പൊലീസ് സാഹസികമായി പിടികൂടിയിരുന്നു. ഇതോടെ സജികുമാർ കൊലപാതക കേസിലെ എല്ലാ പ്രതികളും പിടിയിലായതായി വിഴിഞ്ഞം സി.ഐ പ്രജീഷ് ശശി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button