ThiruvananthapuramLatest NewsKeralaNattuvarthaNews

വി​ദ്യാ​ർത്ഥി ആ​റ്റി​ൽ ചാ​ടി മരിച്ചു

കി​ളി​മാ​നൂ​ർ ഞാ​യേ​ലി​ക്കോ​ണം ഷൈ​ലാ മ​ൻ​സി​ലി​ൽ ന​സീ​ർ - ഷൈ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ജാ​സിം(23)​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്

കി​ളി​മാ​നൂ​ർ: വി​ദ്യാ​ർത്ഥിയെ പൂ​വ​ൻ​പാ​റ പാ​ല​ത്തി​ന് മു​ക​ളി​ൽ നി​ന്ന് ആ​റ്റി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. കി​ളി​മാ​നൂ​ർ ഞാ​യേ​ലി​ക്കോ​ണം ഷൈ​ലാ മ​ൻ​സി​ലി​ൽ ന​സീ​ർ – ഷൈ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ജാ​സിം(23)​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ജാ​സിം പാ​ല​ത്തി​ൽ നി​ന്ന് ആ​റ്റി​ലേ​ക്ക് ചാ​ടി​യ വി​വ​രം നാ​ട്ടു​കാ​ർ ആണ് സ​മീ​പ​ത്തു​ള്ള ഫ​യ​ർ​ഫോ​ഴ്സി​ൽ അ​റി​യി​ച്ചത്. തുടർന്ന് ഇ​വ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Read Also : പ​ട്ട​യം അ​നു​വ​ദി​ക്കു​ന്ന​തി​ൽ വീ​ഴ്ച : ത​ഹ​സി​ൽ​ദാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

പാ​ല​ത്തി​ൽ നിന്ന് കണ്ടെത്തിയ ജാ​സി​മി​ന്‍റെ ബാ​ഗും ചെ​രി​പ്പും ആണ് ചാ​ടി​യ ആ​ളി​നെ തി​രി​ച്ച​റി​യാ​ൻ സഹായിച്ചതെ​ന്ന് ഫ​യ​ർ​ഫോ​ഴ്സും ആ​റ്റി​ങ്ങ​ൽ പൊ​ലീ​സും വ്യക്തമാക്കി. ആ​റ്റി​ങ്ങ​ലി​ൽ അ​ക്കൗ​ണ്ടിം​ഗ്‌ പ്രാ​ക്ടീ​സ് വി​ദ്യാ​ർത്ഥിയാ​യി​രു​ന്നു ജാ​സിം.

മൃ​ത​ദേ​ഹം പോസ്റ്റ്മോർട്ടത്തിനായി ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്. ആ​റ്റി​ങ്ങ​ൽ പൊ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button