KozhikodeLatest NewsKeralaNattuvarthaNews

ബൈ​ക്കി​ടി​ച്ച് പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ൽ ത​ല​യ​ടി​ച്ച് വീ​ണു : അന്യസംസ്ഥാന തൊഴിലാളി മരിച്ചു

മു​ക്കം ബാ​റി​ലെ ജീ​വ​ന​ക്കാ​ര​നും ബീ​ഹാ​ർ സ്വ​ദേ​ശി​യു​മാ​യ ശം​ഭു ര​വി​ദാ​സാ​ണ് മ​രി​ച്ച​ത്

മു​ക്കം: ബൈ​ക്കി​ടി​ച്ച് പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ൽ ത​ല​യ​ടി​ച്ച് വീ​ണ് അന്യസംസ്ഥാന തൊഴിലാളി മ​രി​ച്ചു. മു​ക്കം ബാ​റി​ലെ ജീ​വ​ന​ക്കാ​ര​നും ബീ​ഹാ​ർ സ്വ​ദേ​ശി​യു​മാ​യ ശം​ഭു ര​വി​ദാ​സാ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു അപകടം നടന്നത്. ബാ​ർ അ​ട​ച്ച ശേഷം കാ​ര​ശ്ശേ​രി ജം​ഗ്ഷ​നി​ലെ താ​മ​സ സ്ഥ​ല​ത്തേ​ക്ക് ന​ട​ന്ന് പോ​വു​ക​യാ​യി​രു​ന്ന ശം​ഭു​വി​നെ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ‘ഞങ്ങൾക്ക് വേണ്ടി സംസാരിച്ചത് ഔസാഫ് മാത്രം, അവനെ ട്രോളരുത്’: ഷവർമ കഴിക്കാനിറങ്ങിയ യുവാവിനെ പിന്തുണച്ച് സുഹൃത്തുക്കൾ

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മു​ക്കം പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ൽ ത​ല​യ​ടി​ച്ച് വീ​ണ ശം​ഭു​വി​നെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോസ്റ്റ്മോർട്ടത്തിനായി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം, മൂ​ക്കി​നും ത​ല​യ്ക്കും പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രക്കാര​നെ മ​ണാ​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button