പത്തനംതിട്ട: അച്ഛനും മകനും ചേർന്ന് മധ്യവയസ്കനെ കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയും അറസ്റ്റിൽ. കൊടുമണ്‍ രണ്ടാംകുറ്റി മഠത്തിനാല്‍ വീട്ടില്‍ നാരായണനെയാണ് (75) കൊടുമണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഡിസംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. കൊടുമണ്‍ ചാങ്കൂര്ത്തറ തട്ടാശേരിയില്‍ വീട്ടില്‍ അനില്‍കുമാറി (53) നെ അച്ഛനും മകനും ചേർന്ന് മുൻവൈരാഗ്യം കാരണം ചാങ്കൂര്ത്തറയില് വച്ച് മര്‍ദിച്ച് ഗുരുതരമായി പരിക്കേല്പിച്ചിരുന്നു. സ്കൂട്ടറില്‍ പോകവേ അനിൽകുമാറിനെ പ്രതികള്‍ തടഞ്ഞുനിര്‍ത്തി അസഭ്യം വിളിക്കുകയും മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിൽ അനില്‍കുമാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
Read Also : ഇനി മുതൽ ഒന്നാം ക്ലാസിൽ ചേരണമെങ്കിൽ 5 വയസ്സ് പോരാ, ദേശീയ വിദ്യാഭ്യാസ നയപ്രകാരം പുതിയ നിർദ്ദേശം
ഒന്നാം പ്രതിയും രണ്ടാം പ്രതിയുടെ മകനുമായി കൊടുമണ്‍ രണ്ടാംകുറ്റി മഠത്തിനാല്‍ വീട്ടില്‍ ഷിബു(40)വിനെ അന്നു രാത്രി തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. മകന് പിടിയിലായതോടെ നാരായണന് ഒളിവില്‍ പോവുകയായിരുന്നു.
തുടർന്ന്, ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശപ്രകാരം അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ്, ഇന്നലെ രാത്രി ഇയാളെ കൊടുമണ്‍ പ്ലാവേലില്‍ പുതുമലയില്‍ നിന്നും പിടികൂടുകയായിരുന്നു. പൊലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്ഐ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Post Your Comments