
കീവ് : യുക്രേനിയന്‍ തലസ്ഥാനമായ കീവില്‍ ശക്തമായ ആക്രമണം നടത്തുമെന്ന് റഷ്യന്‍ സൈന്യം ഭീഷണിപ്പെടുത്തിയതിന് പിന്നാലെ, കീവിന്റെ തന്ത്രപ്രധാനമായ ഭാഗങ്ങളില്‍ റഷ്യ മിസൈലുകള്‍ വര്‍ഷിച്ചു. ഇതോടെ, റഷ്യന്‍ സൈന്യം യുക്രെയ്‌നിന്റെ പ്രധാന ഭാഗങ്ങളില്‍ ആക്രമണം ശക്തമാക്കുമെന്ന സൂചനയാണ് പുറത്തുവന്നിരിക്കുന്നത്. യുക്രെയ്ന്‍ തലസ്ഥാനത്തെ ടെലിവിഷന്‍ ടവര്‍ റഷ്യ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തുവെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
Read Also : യുക്രൈൻ രക്ഷാദൗത്യം : കേരള ഹൗസിൽ പ്രത്യേക സംഘത്തെ നിയമിച്ചു
യുക്രെയ്‌നിലെ ആശയവിനിമയ ഇന്‍ഫ്രാസ്ട്രക്ചര്‍ തകര്‍ക്കാന്‍ റഷ്യ ശ്രമിക്കുന്നതായി യുക്രെയ്ന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, കീവിനു പുറത്ത് കിലോമീറ്ററുകളോളം നീളത്തില്‍ റഷ്യന്‍ സൈനിക നീക്കമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വലിയ കവചിത വാഹനങ്ങളും ടാങ്കുകളും സൈനിക വ്യൂഹത്തിലുണ്ട്. ചെറിയ ചെറിയ സംഘങ്ങളായി കീവിലെത്തിയ റഷ്യന്‍ സൈനികരെ യുക്രെയ്ന്‍ ആക്രമിച്ച് തകര്‍ത്തതിനെ തുടര്‍ന്നാണ് ശക്തമായ സൈനിക നടപടിക്ക് റഷ്യ തയ്യാറെടുത്തത്.
Post Your Comments