
ന്യൂഡൽഹി: യുക്രൈൻ രക്ഷാദൗത്യത്തിലൂടെ ഡൽഹിയിലെത്തുന്ന വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് സംസ്ഥാന സർക്കാർ. ഇതിനായി കേരള ഹൗസിൽ സെക്രട്ടേറിയറ്റിൽ നിന്നുള്ള പ്രത്യേകസംഘത്തെ സംസ്ഥാന സർക്കാർ നിയമിച്ചു.
കേരള ഹൗസ് ലെയ്‌സൺ വിഭാഗത്തിൽ മുൻപരിചയമുള്ള അസി. സെക്ഷൻ ഓഫീസർ എം. കിരൺ, സീനിയർ ഗ്രേഡ് അസിസ്റ്റന്റ് ഷെയ്ക്ക് ഹസ്സൻ ഖാൻ, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് സഫിർ അഹമ്മദ് എന്നിവരാണ് സംഘത്തിലുള്ളത്.
കേരള ഹൗസ് പ്രോട്ടോക്കോൾ ഓഫീസറായി സെക്രട്ടറിയറ്റിലെ ജോയിന്റ് സെക്രട്ടറി എ. സുൽഫിക്കർ റഹ്‌മാനെയും നിയമിച്ചു. ലെയ്‌സൺ ഓഫീസറുടെ ചുമതലയും ഇദ്ദേഹം നിർവഹിക്കും.
Post Your Comments