കുവൈത്ത് സിറ്റി: രാജ്യത്തെ ദേശീയ പതാകയെ അപമാനിക്കുന്ന പ്രവർത്തികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. കുവൈത്ത് ദേശീയ പതാകയെയോ, മറ്റു സൗഹൃദരാജ്യങ്ങളുടെ ദേശീയ പതാകയെയോ അപമാനിക്കുന്നതും, അപകീർത്തിപ്പെടുത്തുന്നതുമായ പ്രവർത്തനങ്ങൾക്ക് രാജ്യത്ത് മൂന്ന് വർഷം വരെ തടവും, 250 ദിനാർ പിഴയും ശിക്ഷയായി ലഭിക്കാമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ദേശീയ പതാക കേടു വരുത്തുന്നതും, കീറുന്നതും, പ്രവർത്തികളിലൂടെ അപമാനിക്കുന്നതുമായ എല്ലാ പ്രവർത്തനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടും. കുവൈത്തിലെ ഇത്തവണത്തെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ചെറുപ്പക്കാരുടെ ഇടയിൽ നിന്നുണ്ടായ ചില പ്രവർത്തികളുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നതിനിടയിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ മേജർ ജനറൽ ഫരാജ് അൽ സൗബിയാണ് ഇക്കാര്യം അറിയിച്ചത്.
Read Also: സിന്ധു നദീജല കരാര്‍ : ഇന്ത്യയും പാകിസ്ഥാനുമായുള്ള കൂടിക്കാഴ്ച ഇസ്ലാമാബാദില്
Post Your Comments