
തളിപ്പറമ്പ്: സോഡ കമ്പനിക്ക് മുന്നില്‍ നിര്‍ത്തിയിട്ട പിക് അപ് ജീപ്പ് കത്തി നശിച്ചു. പൂവ്വം മണിയറ മുറ്റത്ത് തിങ്കളാഴ്ച പുലര്‍ച്ച 1.30-ഓടെയാണ് സംഭവം. പൂവ്വം മണിയറമുറ്റത്തെ എസ്.ആര് സോഡ കമ്പനിയുടെ പിക് അപ് ജീപ്പാണ് കത്തി നശിച്ചത്.
പുലര്‍ച്ച 1.30-ഓടെയാണ് സംഭവം. ഞായറാഴ്ച രാത്രി സോഡ കമ്പനിക്കു മുന്നില്‍ നിര്‍ത്തിയിട്ടതായിരുന്നു. ഗ്ലാസ് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് അയല്‍വാസികള്‍ നോക്കിയപ്പോഴാണ് വാഹനം കത്തുന്നത് കണ്ടത്.
Read Also : തുടര്‍ച്ചയായി മികച്ച പ്രകടനങ്ങള്‍ നടത്തി ടീമില്‍ സ്ഥാനമുറപ്പിക്കാനാണ് സഞ്ജു ശ്രമിക്കേണ്ടത്: സല്മാന് ബട്ട്
വീട് സോഡ കമ്പനിയുടെ പിറകുവശത്തായതിനാല് അയല്‍വാസികള്‍ വിളിച്ചു പറഞ്ഞപ്പോഴാണ് പിക് അപ്പിന് തീപിടിച്ചത് അറിയുന്നതെന്ന് കമ്പനി ഉടമ ഖദീജ പറഞ്ഞു.
ജീപ്പിന്റെ എന്ജിന് റൂമും ഡ്രൈവര്‍ കാബിനും പൂര്‍ണമായി കത്തിനശിച്ചു. വിവരമറിഞ്ഞ് തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി. സജീര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ജീപ്പാണ് കത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments