കറാച്ചി: മലയാളി താരം സഞ്ജു സാംസണിന്‍റെ പ്രകടനത്തെ വിമര്‍ശിച്ച് മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട്. താര സമ്പന്നമായ ഇന്ത്യന്‍ ലൈനപ്പില്‍ വീണ്ടും അവസരം ലഭിക്കണമെങ്കില്‍ നല്ല തുടക്കങ്ങള്‍ വലിയ ഇന്നിംഗ്സാക്കി മാറ്റാന്‍ സഞ്ജുവിനാവണം. ശ്രീലങ്കക്കെതിരെ മികച്ച തുടക്കങ്ങള്‍ ലഭിച്ചിട്ടും സഞ്ജുവിന് അത് വലിയ സ്കോറാക്കി മാറ്റാനായില്ലെന്ന് സല്‍മാന്‍ ബട്ട് പറഞ്ഞു.
‘സഞ്ജുവിന് പ്രതിഭയുണ്ട്. അത് ആളിക്കത്തിച്ച് പരമാവധി റണ്‍സടിക്കാനാവണം സഞ്ജു ശ്രമിക്കേണ്ടത്. രാജ്യാന്തര ക്രിക്കറ്റിലെത്തുമ്പോള്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നതില്‍ സഞ്ജു പരാജയപ്പെടുന്നു. ശ്രീലങ്കക്കെതിരായ അവസാന ടി20യില്‍ ചില മനോഹര ഷോട്ടുകള്‍ കളിച്ചെങ്കിലും സഞ്ജുവിന് 18 റണ്‍സെ നേടാനായുള്ളു. ഈ കളി പോരാ’.
‘പ്രതിഭാധനനായ കളിക്കാരനാണ് സഞ്ജു, പക്ഷെ, മികച്ച സ്കോറുകള്‍ അദ്ദേഹത്തില്‍ നിന്ന് വരുന്നില്ല. തുടര്‍ച്ചയായി മികച്ച പ്രകടനങ്ങള്‍ നടത്തി ടീമില്‍ സ്ഥാനമുറപ്പിക്കാനാണ് സഞ്ജു ശ്രമിക്കേണ്ടത്. ഇന്ത്യന്‍ ടീമില്‍ ഒരുപാട് കളിക്കാര്‍ വരുന്നുണ്ട്. അവരില്‍ നിന്നെല്ലാം വ്യത്യസ്തനാവണമെങ്കില്‍ അസാമാന്യ പ്രകടനം പുറത്തെടുത്തേ മതിയാവു’.
Read Also:- ഐപിഎല്‍ 15-ാം സീസൺ: ഇംഗ്ലണ്ട് സൂപ്പർ താരം പിന്മാറി
‘ശ്രീലങ്കയെ തോല്‍പ്പിക്കാന്‍ ശ്രേയസ് അയ്യര്‍ മാത്രം മതിയായിരുന്നു. ഇന്ത്യക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കരുത്തൊന്നും ലങ്കക്ക് ഉണ്ടായിരുന്നില്ല. അതിനാൽ, ശ്രേയസ് അയ്യര്‍ മാത്രം മതിയായിരുന്നു ശ്രീലങ്കയെ തോല്‍പ്പിക്കാന്‍. അദ്ദേഹത്തെ ഒരിക്കല്‍പോലും പുറത്താക്കാന്‍ അവര്‍ക്കായില്ല. ആത്മവിശ്വാസത്തോടെയും നിയന്ത്രണത്തോടെയുമാണ് അയ്യര്‍ ബാറ്റ് ചെയ്തത്’ ബട്ട് പറഞ്ഞു.
Post Your Comments