KeralaLatest NewsIndia

ഇനി മുതൽ ഒന്നാം ക്ലാസിൽ ചേരണമെങ്കിൽ 5 വയസ്സ് പോരാ, ദേശീയ വിദ്യാഭ്യാസ നയപ്രകാരം പുതിയ നിർദ്ദേശം

കേന്ദ്ര നയം നടപ്പാക്കുമ്പോൾ ഇനിമുതൽ ഈ ഇളവ് പറ്റില്ല.

തിരുവനന്തപുരം: പുതിയ അധ്യയനവർഷം മുതൽ 6 വയസ്സു തികയാത്ത കുട്ടികൾക്ക് ഒന്നാം ക്ലാസിൽ ചേരാനാകില്ല. 2020 ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരമാണിത്. കേരളവും ഇതനുസരിച്ചുള്ള തയാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു.

നിലവിൽ, സംസ്ഥാനത്തെ സർക്കാർ–എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് തികയണമെന്ന വ്യവസ്ഥയുണ്ടെങ്കിലും 5 വയസ്സ് കഴിഞ്ഞവരെയും പ്രവേശിപ്പിക്കാറുണ്ട്. കേന്ദ്ര നയം നടപ്പാക്കുമ്പോൾ ഇനിമുതൽ ഈ ഇളവ് പറ്റില്ല.

ഇപ്പോൾ സംസ്ഥാനത്തെ രീതി തന്നെ പിന്തുടരുന്ന സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലും പ്രായ വ്യവസ്ഥ നിർബന്ധമാകും. കേന്ദ്രീയ വിദ്യാലയങ്ങൾ ഇക്കാര്യം ആദ്യമേ തീരുമാനിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button