ന്യൂഡല്‍ഹി: സുപ്രധാന നിര്‍ദേശങ്ങളുമായി ദേശീയ വിദ്യാഭ്യാസ നയം മോദി മന്ത്രിസഭ അംഗീകരിച്ചു. മാനവവിഭവശേഷിവകുപ്പ് മന്ത്രി രമേശ് പൊഖ്രിയാലും വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറും ചേര്‍ന്നാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ 21-ാം നൂറ്റാണ്ടിലെ പുതിയ വിദ്യാഭ്യാസ നയത്തിനാണ് അംഗീകാരം നല്‍കിയത്. രാജ്യത്തെ വിദ്യാഭ്യാസ നയത്തില്‍ 34 വര്‍ഷത്തിന് ശേഷമാണ് മാറ്റം വരുത്തുന്നത് എന്നതാണ് എടുത്തുപറയേണ്ടത്.
ആദ്യകാല ശിശു സംരക്ഷണ വിദ്യാഭ്യാസം, സ്കൂള്‍ വിദ്യാഭ്യാസത്തിലെ പ്രധാന പരിഷ്കാരങ്ങളില്‍ സാര്‍വത്രിക മാനദണ്ഡങ്ങളുമായി ചേര്‍ത്തുള്ള ആദ്യകാല ശിശു സംരക്ഷണ വിദ്യാഭ്യാസത്തിന്റെ (ഇസിസിഇ) പ്ലേ അധിഷ്ഠിത പാഠ്യപദ്ധതി വികസിപ്പിക്കും. ഉന്നതവിദ്യാഭ്യാസത്തിന് ഏകീകൃത റെഗുലേറ്ററി സമിതി | നിയമ, മെഡിക്കല്‍ വിദ്യാഭ്യാസം ഒഴികെ ഉന്നത വിദ്യാഭ്യാസത്തിനായി എന്‍ഇപി ഏകീകൃത റെഗുലേറ്ററി സമിതി ആവിഷ്ക്കരിക്കും.
നൈപുണ്യ വികസനം, പ്രായോഗിക ചുമതലകള്‍ ആറാം ക്ലാസ് മുതല്‍ നൈപുണ്യവികസനത്തിനും ഊന്നല്‍ നല്‍കും, വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക ചുമതലകള്‍ ഉണ്ടാകും. അടിസ്ഥാന സാക്ഷരതയിലും സംഖ്യാശാസ്ത്രത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ദേശീയ ദൌത്യം. തൊഴിലധിഷ്ഠിതവും അക്കാദമികവും പാഠ്യേതരവും തമ്മിലുള്ള എല്ലാ വേര്‍തിരിവുകളും ഇല്ലാതാക്കി വിദ്യാഭ്യാസം പരിഷ്ക്കരിക്കും.
34 വര്‍ഷമായി വിദ്യാഭ്യാസ നയത്തില്‍ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ജാവദേക്കര്‍ പറഞ്ഞു. അതേസമയം, പുതിയ നയം അനുസരിച്ച് മാനവ വിഭവശേഷി മന്ത്രാലയത്തെ (എംഎച്ച്‌ആര്‍ഡി) വിദ്യാഭ്യാസ മന്ത്രാലയം എന്ന് പുനര്‍നാമകരണം ചെയ്തു. കാബിനറ്റ് അംഗീകരിച്ച ദേശീയ വിദ്യാഭ്യാസ നയം 2020 ലെ പ്രധാന പരിഷ്കാരങ്ങള്‍ ബിരുദ പഠനത്തിലൂടെ ഒന്നിലധികം വിഷയങ്ങളില്‍ പ്രാവീണ്യവും സര്‍ട്ടിഫിക്കറ്റും ബിരുദം 3 അല്ലെങ്കില്‍ 4 വര്‍ഷത്തെ കാലാവധിയായിരിക്കും, ഈ കാലയളവിനുള്ളില്‍ ഒന്നിലധികം വിഷയങ്ങളില്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കും.
ഉദാ., തൊഴില്‍, പ്രൊഫഷണല്‍ മേഖലകള്‍ ഉള്‍പ്പെടെയുള്ള ഒരു വിഷയത്തിലോ 1 വര്‍ഷം പൂര്‍ത്തിയാക്കിയതിന് ശേഷം ഒരു സര്‍ട്ടിഫിക്കറ്റ്, രണ്ടുവര്‍ഷത്തിനുശേഷം ഒരു ഡിപ്ലോമ, മൂന്നുവര്‍ഷത്തിനുശേഷം ബിരുദം എന്നിങ്ങനെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന തരത്തിലായിരിക്കും മാറ്റം.
Post Your Comments