ന്യൂഡല്‍ഹി: ഒട്ടേറെ പരിഷ്ക്കാരങ്ങളുമായി ദേശിയ വിദ്യാഭ്യാസ നയം 2020ന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. എല്ലാ സ്കൂളുകളിലും മാതൃഭാഷയോ പ്രാദേശിക ഭാഷയോ അഞ്ചാം ക്ലാസ് വരെ അധ്യാപന മാധ്യമമായിരിക്കുമെന്ന് ദേശീയ വിദ്യാഭ്യാസ നയം 2020 വ്യക്തമാക്കുന്നു. വിദ്യാഭ്യാസമേഖലയില്‍ മൂന്നു പതിറ്റാണ്ടിനുശേഷം കൊണ്ടുവന്ന പരിഷ്ക്കരണത്തില്‍ മൂന്നിനും 18 നും ഇടയില്‍ പ്രായമുള്ള എല്ലാ കുട്ടികളെയും ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസ അവകാശത്തിന്റെ വിപുലീകരണമാണുള്ളത്.
ആറാം ക്ലാസ് മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പും തൊഴില്‍ വിദ്യാഭ്യാസവും 10 + 2 സ്കൂള്‍ ഘടനയില്‍ മാറ്റം, നാല് വര്‍ഷത്തെ ബാച്ചിലേഴ്സ് പ്രോഗ്രാം എന്നിവയും ദേശീയ വിദ്യാഭ്യാസ നയം നിര്‍ദ്ദേശിക്കുന്നു. അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട 10 കാര്യങ്ങള്‍,
ദേശീയ വിദ്യാഭ്യാസ നയം 2020 അനുസരിച്ച് 5-ാം ക്ലാസ് വരെ മാതൃഭാഷയിലോ പ്രാദേശിക ഭാഷയിലോ ആയിരിക്കണം പഠിപ്പിക്കേണ്ടത്(എട്ടാം ക്ലാസോ അതിനു മുകളിലും ഇങ്ങനെയാകാം). എന്‍ഇപി 2020 പ്രകാരം സെക്കന്‍ഡറി സ്കൂള്‍ തലം മുതല്‍ വിദേശഭാഷകളും എല്ലാ ക്ലാസുകളിലും സംസ്‌കൃതവും പഠനഭാഷയായി തെരഞ്ഞെടുക്കാന്‍ അവസരമുണ്ടാകണം.
അതേസമയം ഒരു വിദ്യാര്‍ത്ഥിക്കും ഒരു ഭാഷയും പഠിക്കാനായി അടിച്ചേല്‍പ്പിക്കാന്‍ പാടില്ല ദേശീയ വിദ്യാഭ്യാസനയം 2020-ന്‍റെ കരട് നടപ്പാക്കുന്നതിന്‍റെ ഭാഗമായി തെക്കന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി പാഠ്യവിഷയമാക്കിയത് കഴിഞ്ഞ ജൂണില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭാഷാപഠനം അടിച്ചേല്‍പ്പിക്കരുതെന്ന വ്യവസ്ഥ കൂട്ടിച്ചേര്‍ത്തത്.10 + 2 ഘടന ഒഴിവാക്കി പകരം 5 + 3 + 3 + 4 എന്ന രീതിയിലേക്കു മാറ്റും. അതില്‍ 12 വര്‍ഷത്തെ സ്കൂളും മൂന്നുവര്‍ഷം അംഗന്‍വാടി അല്ലെങ്കില്‍ പ്രീ-സ്കൂളും ഉള്‍പ്പെടുന്നു. ഇത് ഇനിപ്പറയുന്ന രീതിയില്‍ വിഭജിക്കപ്പെടും:
ഒരു അടിസ്ഥാന ഘട്ടം (മൂന്ന്-എട്ട് വയസ്), മൂന്ന് വര്‍ഷം പ്രീ-പ്രൈമറി (എട്ട് മുതല്‍ 11 വയസ്സ് വരെ), ഒരു തയ്യാറെടുപ്പ് ഘട്ടം (11 മുതല്‍ 14 വയസ്സ് വരെ), സെക്കന്‍ഡറി ഘട്ടം (14 മുതല്‍ 18 വയസ്സ് വരെ). പരിഷ്കരിച്ച ഘടന ‘മൂന്ന് മുതല്‍ ആറ് വയസ്സ് വരെ പ്രായമുള്ളവരെ സ്കൂള്‍ പാഠ്യപദ്ധതി പ്രകാരം മാനസിക വികാസത്തിനുള്ള നിര്‍ണായക ഘട്ടമായി മാറ്റും’ എന്നാണ് സര്‍ക്കാര്‍ പറയുന്നത്.എല്ലാ ക്ലാസുകളിലും വാര്‍ഷിക പരീക്ഷ നടത്തുന്ന സമ്പ്രദായം നിര്‍ത്തും. ഇതിനുപകരം 3, 5, 8 ക്ലാസുകളില്‍ മാത്രമായിരിക്കും പരീക്ഷ. മറ്റ് വര്‍ഷങ്ങളില്‍ വിലയിരുത്തല്‍ “സ്ഥരിമായതും രൂപപ്പെടുത്തുന്നതുമായ” ശൈലിയിലേക്ക് മാറും, അത് കൂടുതല്‍ “യോഗ്യത അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
പഠനത്തെയും വികസനത്തെയും പ്രോത്സാഹിപ്പിക്കുന്ന വിശകലനം, വിമര്‍ശനാത്മക ചിന്ത, ആശയപരമായ വ്യക്തത എന്നിവ പരീക്ഷിക്കും.ത്രിഭാഷാ പഠന സംവിധാനത്തില്‍ സംസ്‌കൃതവും ഒരു ഓപ്ഷന്‍. ഇന്ത്യന്‍ ആംഗ്യഭാഷയെ (ഐഎസ്‌എല്‍) രാജ്യമെങ്ങും ഏകരൂപത്തിലാക്കും. ശ്രവണ പരിമിതികളുള്ളവര്‍ക്കു ദേശീയ, സംസ്ഥാന പാഠ്യപദ്ധതികള്‍. വിദ്യാഭ്യാസ അവകാശ നിയമം 3- 18 പ്രായപരിധിയില്‍ പ്രാബല്യത്തിലാകും; നിലവില്‍ ഇത് 6-14 പ്രായപരിധിയിലാണ്.യുജിസിക്കു പകരം ഉന്നതവിദ്യാഭ്യാസ കമ്മിഷന്‍, മെഡിക്കല്‍-നിയമ മേഖലകളൊഴികെ മുഴുവന്‍ ഉന്നതവിദ്യാഭ്യാസവും ഹയര്‍ എജ്യുക്കേഷന്‍ കമ്മിഷനു കീഴില്‍. യുജിസിക്കു പകരമാണിത്.
ഐഐടി, ഐഐഎം നിലവാരത്തില്‍ മള്‍ട്ടി ഡിസിപ്ലിനറി എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച് യൂണിവേഴ്‌സിറ്റികള്‍, ഗവേഷണം പ്രോത്സാഹിപ്പിക്കാന്‍ നാഷനല്‍ റിസര്‍ച് ഫൗണ്ടേഷന്‍, സ്‌കൂള്‍ നിലവാര നിര്‍ണയത്തിന് എസ്‌സിഇആര്‍ടിക്കു കീഴില്‍ സ്‌കൂള്‍ ക്വാളിറ്റി അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ ഫ്രെയിംവര്‍ക്, ഓണ്‍ലൈന്‍ വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് മന്ത്രാലയത്തില്‍ പ്രത്യേക വിഭാഗം.മൂല്യനിര്‍ണയ മാനദണ്ഡങ്ങള്‍ക്കു രൂപം നല്‍കാന്‍ ‘പരാഖ്’ എന്ന പേരില്‍ ദേശീയ മൂല്യനിര്‍ണയ കേന്ദ്രം.
വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറയ്ക്കുന്നതിനും അവരെ കൂടുതല്‍ “വിവിധോദ്ദേശ”, “വിവിധ ഭാഷ” പഠിക്കുന്നതിന് അനുവദിക്കുകയാണ് ഈ നയം ലക്ഷ്യമിടുന്നത്. കലയും ശാസ്ത്രവും, പാഠ്യേതര, പ്രവര്‍ത്തനങ്ങള്‍, തൊഴില്‍, അക്കാദമിക് എന്നിവ തമ്മില്‍ കര്‍ശനമായ വേര്‍തിരിവ് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.അതിനായി, ഐഐടികള്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 2040 ഓടെ “സമഗ്ര വിദ്യാഭ്യാസത്തിലേക്ക്” നീങ്ങണമെന്നും സയന്‍സ് വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കലാ-മാനവിക വിഷയങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തണമെന്നും നയം നിര്‍ദ്ദേശിക്കുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സാധ്യത നല്‍കുന്നതിനായി ഒന്നിലധികം ഓപ്ഷനുകളായി ബിരുദ പഠനം നാല് വര്‍ഷമാക്കി മാറ്റാന്‍ എന്‍ഇപി 2020 നിര്‍ദ്ദേശിക്കുന്നു. നാലുവര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയ ശേഷം വിവിധോദ്ദേശ ബാച്ചിലേഴ്സ് ബിരുദം നല്‍കും. രണ്ട് വര്‍ഷത്തിന് ശേഷം പുറത്തുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡിപ്ലോമയും 12 മാസത്തിന് ശേഷം പുറത്തുപോകുന്നവര്‍ക്ക് വൊക്കേഷണല്‍ / പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റും നല്‍കും. എംഫില്‍ (മാസ്റ്റര്‍ ഓഫ് ഫിലോസഫി) കോഴ്‌സുകള്‍ നിര്‍ത്തലാക്കും.
Post Your Comments