മുംബൈ: ഇന്ത്യൻ ടീമിൽ ഇടം കൈയന്‍ പേസര്‍മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇര്‍ഫാന്‍ പഠാന്‍. ടീമില്‍ ഇടം കൈയന്‍ പേസര്‍മാര്‍ വേണമെന്നും ടീമിലേക്ക് പരിഗണിക്കാവുന്ന താരങ്ങളെ നിർദ്ദേശിക്കുകയാണ് ഇര്‍ഫാന്‍ പഠാന്‍. ഖലീല്‍ അഹമ്മദ്, ടി നടരാജന്‍, ചേതന്‍ സക്കറിയ എന്നീ താരങ്ങളെയാണ് പഠാന്‍ നിർദ്ദേശിച്ചത്.
‘ഇന്ത്യന്‍ ടീമില്‍ പല ഇടം കൈയന്‍ പേസര്‍മാരെയും സമീപകാലത്തായി പരീക്ഷിച്ചിട്ടുണ്ട്. ഐപിഎല്ലിലൂടെ വളര്‍ന്നു വന്ന ഖലീല്‍ അഹമ്മദ്, ടി നടരാജന്‍, ചേതന്‍ സക്കറിയ എന്നിവരാണ് പരിഗണിക്കാവുന്ന ഇടം കൈയന്‍ പേസര്‍മാര്‍. നിലവില്‍ സക്കറിയയെ പരിഗണിക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ മനസിലാക്കാം. എന്നാല്‍ അവന്റെ ഐപിഎല്ലിലെ പ്രകടനം വിലയിരുത്തി പരിഗണിക്കാവുന്നതാണ്’ പഠാന്‍ പറഞ്ഞു.
Read Also:- ആൽമണ്ട് ബട്ടറിന്റെ ആരോഗ്യ ഗുണങ്ങൾ!
സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ എന്നിവരുടെ പടിയിറക്കത്തിന് ശേഷം വലിയ കരിയര്‍ സൃഷ്ടിച്ച ഇടം കൈയന്‍ പേസര്‍മാര്‍ ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടായിട്ടില്ല. ഇര്‍ഫാന്‍ പഠാന്‍, ആര്‍പിസിങ് തുടങ്ങിയവരെല്ലാം ഇടം കൈയന്‍ പേസര്‍മാരെന്ന് നിലയില്‍ മികവ് കാട്ടിയവരാണെങ്കിലും പല കാരണങ്ങളാല്‍ വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കാനായില്ല.
Post Your Comments