CricketLatest NewsNewsSports

ഐപിഎല്‍ 15-ാം സീസൺ: ഇംഗ്ലണ്ട് സൂപ്പർ താരം പിന്മാറി

മുംബൈ: ഇംഗ്ലണ്ട് സൂപ്പർ താരം ജേസണ്‍ റോയ് ഐപിഎല്‍ 15-ാം സീസണിൽ നിന്ന് പിന്മാറി. ബയോബബളില്‍ കൂടുതല്‍ കാലം തുടരുകയെന്ന സാഹചര്യം മുൻനിർത്തിയാണ് താരത്തിന്റെ പിന്മാറ്റം. ലേലത്തില്‍ 2 കോടി അടിസ്ഥാന വിലയ്ക്ക് ഗുജറാത്ത് ടൈറ്റന്‍സാണ് ജേസണ്‍ റോയിയെ സ്വന്തമാക്കിയത്. എന്നാൽ, പകരക്കാരനെ ടൈറ്റന്‍സ് ഇതുവരെ തീരുമാനിച്ചിട്ടില്ല.

മികച്ച ഫോമിലുള്ള റോയ് പാകിസ്ഥാൻ സൂപ്പർ ലീഗിൽ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ആറ് മത്സരങ്ങള്‍ മാത്രം കളിച്ചിട്ടും താരം ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്സ്മാൻമാരില്‍ ഒരാളായിരുന്നു. ലീഗില്‍ ഗ്ലാഡിയേറ്റേഴ്‌സിന്റെ താരമായ റോയ് 50.50 ശരാശരിയിലും 170.22 സ്ട്രൈക്ക് റേറ്റിലും 303 റണ്‍സ് നേടി. രണ്ട് അര്‍ദ്ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഇതിലുള്‍പ്പെടും.

Read Also:- മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ: ചികിത്സാ സഹായവുമായി എച്ച്സിഎ

ഇത് രണ്ടാം തവണയാണ് ലേലത്തിന് ശേഷം ഐപിഎല്ലിൽ നിന്ന് റോയ് പിന്മാറുന്നത്. 2020ല്‍, ഡല്‍ഹി ക്യാപിറ്റല്‍സ് റോയിയെ അന്നത്തെ അടിസ്ഥാന വിലയായ 1.5 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. എന്നാല്‍, വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അന്നും താരം പിന്മാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button