CricketLatest NewsNewsSports

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ: ചികിത്സാ സഹായവുമായി എച്ച്സിഎ

ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നോയല്‍ ഡേവിഡിന്‍റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ചികിത്സാ സഹായവുമായി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍. നോയല്‍ ഡേവിഡിന്‍റെ ചികിത്സാ ചെലവുകള്‍ അസോസിയേഷന്‍ വഹിക്കുമെന്ന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും മുന്‍ നായകനുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ പറഞ്ഞു.

ഇന്ത്യക്കായി നാല് ഏകദിനങ്ങളില്‍ കളിച്ചുള്ള താരമാണ് നോയല്‍ ഡേവിഡ്. ഓഫ് സ്പിന്നര്‍ കൂടിയായ നോയല്‍ ഡേവിഡ് 1997ല്‍ ശ്രീലങ്കക്കെതിരെയാണ് അവസാനമായി ഇന്ത്യക്കായി കളിച്ചത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വൃക്ക സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ബുധനാഴ്ച നോയല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

Read Also:- ഖത്തറില്‍ റഷ്യ ഉണ്ടാവില്ല? അനിശ്ചിതകാലത്തേക്ക് ഫിഫയുടെ വിലക്ക്

ഇന്ന് നോയലിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷമാണ് അസ്ഹര്‍ നോയലിന്‍റെ ചികിത്സാച്ചെലവുകള്‍ മുഴുവവന്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ വഹിക്കുമെന്ന് വ്യക്തമാക്കിയത്. അണുബാധയുണ്ടാകാതിരിക്കാന്‍ സന്ദര്‍ശര്‍ക്കര്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയിരുന്നതിനാലാണ് നോയലിനെ കാണാന്‍ നേരത്തെ വരാതിരുന്നതെന്നും ചികിത്സാ സഹായത്തിന് പുറമെ, വ്യക്തിപരമായും നോയലിനെ സഹായിക്കുമെന്നും അസ്ഹര്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button