തെന്മല: വഴിയോര കച്ചവട കടയിലെ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ കടയുടമയായ യുവതിക്ക് പരിക്കേറ്റു. ആര്‍പിഎല്‍ 9-ബി കോളനിയില്‍ വിജി (30) ക്കാണ് പരിക്കേറ്റത്. തെന്മല പരപ്പാര്‍ ഡാമിന് സമീപം ആണ് സംഭവം.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് സമീപത്തെ കടയിലുണ്ടായിരുന്നവരും നാട്ടുകാരും ഓടിയെത്തി സിലിണ്ടറില്‍ നിന്നുള്ള തീ കെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. അതേസമയം കട പൂര്‍ണമായും കത്തിനശിച്ചു.
Read Also : അച്ഛനും മകനും ചേർന്ന് മധ്യവയസ്കനെ കൊല്ലാൻ ശ്രമിച്ച കേസ് : രണ്ടാം പ്രതിയും പിടിയില്‍
സിലിണ്ടറില്‍ നിന്നുള്ള തീ കടയ്ക്ക് സമീപത്തെ മരത്തിലേക്ക് പിടിച്ചുവെങ്കിലും പുനലൂരില്‍ നിന്നും അഗ്നിശമനസേന എത്തി മരങ്ങളിലേക്ക് പടര്‍ന്ന തീ കെടുത്തി. തെന്മല പൊലീസ് സ്ഥലത്ത് എത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
യുവതിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments