Latest NewsNewsIndia

ഓരോ മിനിറ്റും വിലപ്പെട്ടത്, വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ വ്യക്തമായ പദ്ധതി വേണം: നവീന്റെ മരണത്തിൽ രാഹുല്‍ ഗാന്ധി

ന്യൂ ഡൽഹി: യുക്രെയിനില്‍ നിന്നും പുറത്തുവരുന്നത് വളരെ ദാരുണമായ വാര്‍ത്തയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുക്രെയിനില്‍ ഉണ്ടായ ഷെല്ലാക്രമണത്തില്‍ കര്‍ണാടക സ്വദേശി നവീന്‍ എന്ന നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടെന്ന വാര്‍ത്ത ഏറെ ദാരുണമായ ഒന്നാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും തന്റെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും രാഹുല്‍ അറിയിച്ചു.

ഓരോ മിനിറ്റും വിലപ്പെട്ടതാണ്. വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ കേന്ദ്ര സർക്കാരിന് വ്യക്തമായ പദ്ധതി വേണമെന്നും രാഹുൽ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ വിദേശകാര്യ വക്താവിന്റെ ട്വിറ്ററിലൂടെയാണ് നവീന്‍ കുമാറിന്റെ മരണം സ്ഥിരീകരിച്ചത്. ‘ഇന്ന് രാവിലെ ഖാര്‍ക്കീവില്‍ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ ഞങ്ങള്‍ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണ്. കുടുംബത്തോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു.’, എന്ന കുറിപ്പോടുകൂടിയായിരുന്നു അദ്ദേഹം മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.

Read Also  :  മുഖംമൂടി സംഘം വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ ക​യ​റി ഡോ​ക്ട​റെ കുത്തിപരിക്കേൽപ്പിച്ചതായി പരാതി

ഖാര്‍ക്കീവിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നില്‍ക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം നടന്നതെന്നാണ് വിവരങ്ങള്‍. ഫോര്‍ത്ത് ഹോസ്റ്റല്‍ എന്ന സ്‌റ്റേഷനിലെ ബങ്കാറിലായിരുന്നു നവീന്‍ കുമാറെന്നും ഭക്ഷണവും വെള്ളവും വാങ്ങാന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നില്‍ക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം നടന്നതെന്ന് നവീന്റെ സഹപാഠി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button