KasargodLatest NewsKeralaNattuvarthaNews

മുഖംമൂടി സംഘം വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ ക​യ​റി ഡോ​ക്ട​റെ കുത്തിപരിക്കേൽപ്പിച്ചതായി പരാതി

നു​ള്ളി​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രിയിലെ ഡോ​ക്ടർ സാ​ബി​ർ നാ​സ​റി​നെ (27) ആണ് ആക്രമിച്ചത്

കാ​സ​ർ​​ഗോഡ് ​: മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ മൂ​ന്നം​ഗ സം​ഘം വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ ക​യ​റി ഡോ​ക്ട​റെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ചതായി പരാതി. നു​ള്ളി​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രിയിലെ ഡോ​ക്ടർ സാ​ബി​ർ നാ​സ​റി​നെ (27) ആണ് ആക്രമിച്ചത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​ണ് സം​ഭ​വം. ആ​ശു​പ​ത്രി​യി​ൽ ​പോ​യി മ​ട​ങ്ങി​യ ഡോ​ക്​​ട​ർ വീ​ട്ടി​ലെ​ത്തി​യപ്പോഴാണ്​ ആക്രമണം ഉണ്ടായത്. ഡോക്ടറെ സം​ഘം ദേ​ഹ​മാ​സ​ക​ലം കു​ത്തി. ഉ​ട​ൻ തന്നെ കാ​സ​ർ​​ഗോഡുള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Read Also : ചൈനയെ വാനോളം പുകഴ്ത്തി സീതാറാം യെച്ചൂരി : ഇന്ത്യ നടത്തുന്ന യുക്രെയ്‌നിലെ ഒഴിപ്പിക്കല്‍ നടപടിയ്ക്ക് വിമര്‍ശനം

സംഭവത്തിൽ കാ​സ​ർ​ഗോഡ് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ആരം​ഭി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പൊ​ലീ​സ് നാ​യും വീ​ട്ടി​ലെ​ത്തി തെ​ളി​വെടുപ്പ് നടത്തി. അതേസമയം, ആ​ക്ര​മ​ണ കാ​ര​ണ​മെ​​ന്തെ​ന്ന്​ വ്യ​ക്ത​മാ​യി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button