ദുബായ്: പ്രധാന രേഖകളുടെ വിതരണത്തിന് ഡ്രോൺ സേവനം പ്രയോജനപ്പെടുത്തുന്നത് പരിഗണിക്കാനൊരുങ്ങി യുഎഇ. ദേശീയ തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടെയുള്ള പ്രധാന രേഖകളുടെ വിതരണത്തിന് ഡ്രോൺ സേവനം ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചാണ് യുഎഇ ചിന്തിക്കുന്നത്. ഓൺലൈൻ-ആപ്ലിക്കേഷൻ സേവനങ്ങൾ കൂടുതൽ വ്യാപകമാക്കാനും സർക്കാർ തീരുമാനിച്ചു.
പ്രധാന ശസ്ത്രക്രിയകൾക്കു വരെ യുഎഇയിൽ ഇപ്പോൾ റോബട്ടുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. ഉമ്മുൽഖുവൈൻ ശൈഖ് ഖലീഫ ജനറൽ ആശുപത്രിയിൽ യൂറോളജി വിഭാഗത്തിൽ ഉൾപ്പെടെ റോബട്ടിന്റെ സഹായത്തോടെ 30ൽ അധികം ശസ്ത്രക്രിയയാണ് നടന്നിട്ടുള്ളത്.
Read Also: വാജ്‌പേയ് സർക്കാരിനെ പുറത്താക്കിയത് സിപിഎം: മോദി സർക്കാരിനെയും പുറത്താക്കാം- കോടിയേരി
Post Your Comments