Latest NewsKeralaIndia

വാജ്‌പേയ് സർക്കാരിനെ പുറത്താക്കിയത് സിപിഎം: മോദി സർക്കാരിനെയും പുറത്താക്കാം- കോടിയേരി

ബിജെപിയെ പരാജയപ്പെടുത്താൻ കേരളത്തിലെ ജനം സിപിഎമ്മിനു പിന്നിൽ അണിനിരക്കണം.

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകള്‍ ലഭിച്ചാൽ മോദി സർക്കാരിനെ പുറത്താക്കാമെന്ന സൂചന നൽകി കോടിയേരി ബാലകൃഷ്ണൻ. ബിജെപിയെ പുറത്താക്കാൻ സാധിക്കണമെങ്കിൽ ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ അംഗബലം വർധിക്കണമെന്നും കേരളത്തിന് ഇക്കാര്യത്തിൽ നിർണായക സംഭാവന ചെയ്യാൻ കഴിയുമെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2004ൽ വാജ്പേയ് സർക്കാർ ഭരിക്കുമ്പോൾ നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 18 സീറ്റ് ലഭിച്ചു. അത്രയും സീറ്റ് ലഭിച്ചതിനാൽ വാജ്പേയ് സർക്കാരിനെ പുറത്താക്കാൻ സാധിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു 19 സീറ്റു കിട്ടിയിട്ടും മുഖ്യപ്രതിപക്ഷമാകാൻ സാധിച്ചില്ല.

ബിജെപിയെ പരാജയപ്പെടുത്താൻ കേരളത്തിലെ ജനം സിപിഎമ്മിനു പിന്നിൽ അണിനിരക്കണം. കേരളത്തിൽ വർഗീയ ധ്രുവീകരണത്തിനു ചില സംഘടനകള്‍ ശ്രമം നടത്തുകയാണ്. ആർഎസ്എസ് നേതൃത്വത്തിൽ ഹിന്ദുത്വ വർഗീയ ധ്രുവീകരണം നടത്തുമ്പോൾ എസ്ഡിപിഐ ആർഎസ്എസിനെപോലെ ആയുധപരിശീലനം നടത്തുന്നു എന്നും കോടിയേരി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button